കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യം പങ്കെടുക്കുക ഡ്യൂറന്റ് കപ്പിലാണ്.ഡ്യൂറന്റ് കപ്പോട് കൂടിയാണ് ഈ സീസണിന് തുടക്കമാവുക.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻനിരയെ തന്നെ അണിനിരത്തുമെന്നുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഇതിലെ ഗ്രൂപ്പ് നേരത്തെ നിർണയിച്ചിരുന്നു.അതിന്റെ മത്സരസമയം കൂടി ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരാളികൾ ആയി നേരിടേണ്ടി വരിക ഗോകുലം കേരള,ബംഗളൂരു എഫ്സി,ഇന്ത്യൻ എയർഫോഴ്സ് എന്നിവരെയാണ്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഗോകുലം കേരളക്കെതിരെയാണ്.ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് കേരള ഡെർബി നടക്കുന്നത്. ഉച്ചക്ക് രണ്ടര മണിക്ക് മൈതാൻ ഗ്രൗണ്ടിൽ വെച്ചാണ് കേരള ഡെർബി നടക്കുക. പിന്നീട് പതിനെട്ടാം തീയതി ബംഗളൂരു എഫ്സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. വൈകിട്ട് 6 മണിക്ക് കെബികേ ഗ്രൗണ്ടിൽ വച്ചാണ് ഈ മത്സരം നടക്കുക.
പിന്നീട് ഇരുപത്തിയൊന്നാം തീയതി ഇന്ത്യൻ എയർഫോഴ്സിനെതിരെ ബ്ലാസ്റ്റേഴ്സ് കളിക്കും. വൈകിട്ട് മൂന്ന് മണിക്ക് മയ്താൻ ഗ്രൗണ്ടിൽ വച്ചാണ് മത്സരം.ഇങ്ങനെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കളിക്കേണ്ടത്. ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സ് ഇത്തവണ ഡ്യൂറന്റ് കപ്പിന് വേണ്ടി പരമാവധി ശ്രമിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.