ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരങ്ങളോ അതോ രണ്ടാം നിരയോ? ഉടമസ്ഥൻ പറയുന്നു.
വരുന്ന ഓഗസ്റ്റ് മാസം മൂന്നാം തീയതി മുതലാണ് ഡ്യൂറന്റ് കപ്പ് നടക്കുന്നത്.അതിന് വേണ്ടിയുള്ള പരിശീലനങ്ങൾ ഇപ്പോൾ കൊച്ചി കലൂരിൽ ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ടീമിന്റെ സൂപ്പർ താരങ്ങളെല്ലാം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്ത് ട്രെയിനിങ് നടത്തുന്നുണ്ട്. നൈജീരിയൻ താരം ഇമ്മാനുവലും ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയൽ നടത്തുന്നുണ്ട്.
കഴിഞ്ഞ തവണയൊന്നും ഡ്യൂറന്റ് കപ്പിന് കേരള ബ്ലാസ്റ്റേഴ്സ് പ്രാധാന്യം നൽകിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാംനിര ടീമിനെ അഥവാ റിസർവ് ടീമിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളിപ്പിച്ചിരുന്നത്. പക്ഷേ ഇത്തവണ അങ്ങനെയാവരുത് എന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.ഡ്യൂറന്റ് കപ്പിനും ബ്ലാസ്റ്റേഴ്സ് പരിഗണന നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.
എന്തെന്നാൽ ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം ഇതുവരെ ഒരു കിരീടം പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ആരാധകൻ ബ്ലാസ്റ്റേഴ്സ് ഉടമയായ നിഖിൽ ബിയോട് ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.അതായത് വരുന്ന ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീമിനെ ഇറക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.ഡ്യൂറന്റ് കപ്പും മൂല്യമുള്ളതാണെന്ന് ഇദ്ദേഹം പറയുന്നുണ്ട്.
— Nikhil B (@NikhilB1818) July 14, 2023
ഇത് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻമാരിൽ ഒരാളായ നിഖിലിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നുള്ളത് മാത്രമല്ല അദ്ദേഹം ശരിയുടെ ഇമോജി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അതായത് വരുന്ന ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരങ്ങൾ അടങ്ങിയ ഫസ്റ്റ് ടീമിനെ കളിപ്പിക്കും. അതിന്റെ ഗ്രീൻ സിഗ്നലാണ് അദ്ദേഹം നൽകിയത്.ഇത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.