132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി അധികം നാളുകൾ ഇല്ല. ഗ്രൂപ്പുകളും ഫിക്സ്ചറുകളും എല്ലാം റെഡിയായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.ഗോകുലം കേരളം, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
കേരള ബ്ലാസ്റ്റേഴ്സ് A ടീമിനെ തന്നെ ഇറക്കുമെന്ന് സൂചന ഉടമസ്ഥൻ നിഖിൽ നൽകിയിരുന്നു. അങ്ങനെയാണെങ്കിൽ എല്ലാ പ്രധാനപ്പെട്ട താരങ്ങളും ഡ്യൂറന്റ് കപ്പിൽ കളിച്ചേക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഈ കപ്പ് ഇത്തവണ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്ന് കാരണങ്ങളാണ്.സ്പോർട്സ്കീഡയാണ് ഈ മൂന്ന് കാരണങ്ങൾ പറഞ്ഞിട്ടുള്ളത്.
ഒന്നാമത്തേത് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്സ്പീരിയൻസ്ഡായിട്ടുള്ള ഡിഫൻസ് തന്നെയാണ്.ലെസ്ക്കോവിച്ച്,ഹോർമിപാം എന്നിവർക്ക് പുറമേ പ്രീതം കോട്ടാൽ,പ്രബീർ ദാസ് എന്നിവർ ക്ലബ്ബിൽ എത്തിയിട്ടുണ്ട്.കൂടാതെ സന്ദീപ്,ബിജോയ്,നവോച്ച എന്നിവരൊക്കെയുണ്ട്.
മറ്റൊന്ന് ടീമിന്റെ കഠിന പരിശ്രമം ഈ ടൂർണമെന്റിൽ ഉണ്ടാവും.അതായത് 9 വർഷക്കാലമായി കളിക്കുന്ന ടീമിനെ ഒരു കിരീടം പോലും ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല.ഇത്തവണ അത് അവസാനിപ്പിക്കാനായിരിക്കും ക്ലബ്ബ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സീസണിൽ തിരിച്ചടികളും വിവാദങ്ങളും ഉണ്ടായ കേരള ബ്ലാസ്റ്റേഴ്സിന് അതിൽനിന്ന് ഉയർത്തെഴുന്നേൽപ്പ് സാധ്യമാകണമെങ്കിൽ ഈ ഡ്യൂറന്റ് കപ്പ് നേടേണ്ടതുണ്ട്.
അടുത്തത് ടാലൻഡഡ് ആയിട്ടുള്ള ബ്ലാസ്റ്റേഴ്സ് യുവനിരയാണ്.വിബിൻ മോഹനൻ,സച്ചിൻ സുരേഷ്,ബിജോയ്,സൗരവ്,നിഹാൽ സുധീഷ് എന്നിവരൊക്കെ ടീമിന്റെ പ്രതീക്ഷകളാണ്. എല്ലാ ഘടകങ്ങളും ഒരുമിച്ച് കൂടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ വർദ്ധിക്കുകയാണ്.