5 താരങ്ങൾ ഇല്ല,ഡ്യൂറന്റ് കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് റെഡി!

കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിലെ തങ്ങളുടെ പ്രീ സീസൺ പൂർത്തിയാക്കി കൊൽക്കത്തയിലേക്ക് മടങ്ങിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തുന്നത്.ഡ്യൂറന്റ് കപ്പിന് കൊൽക്കത്തയിൽ വെച്ചുകൊണ്ട് തുടക്കമായിട്ടുണ്ട്. ഇന്ന് നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മോഹൻ ബഗാന് കഴിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം വരുന്നത് ഓഗസ്റ്റ് ഒന്നാം തീയതിയാണ്. എതിരാളികൾ കരുത്തരായ മുംബൈ സിറ്റിയാണ്.കൂടാതെ പഞ്ചാബ്,CISF പ്രൊട്ടക്ടേഴ്സ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു കിരീടം പോലും നേടാൻ സാധിക്കാത്തവരാണ് കേരള ബ്ലാസ്റ്റേഴ്സ്.ഡ്യൂറന്റ് കപ്പിലൂടെ അതിന് വിരാമം കുറിക്കാൻ കഴിയുമോ എന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.

ഏതായാലും ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള സ്‌ക്വാഡ് കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.5 താരങ്ങളെയാണ് ഒഴിവാക്കിയിട്ടുള്ളത്. പക്ഷേ ഇതൊരു ഫൈനൽ സ്‌ക്വാഡ് അല്ല.താരങ്ങളെ ഇനിയും രജിസ്റ്റർ ചെയ്യാനുള്ള അവസരം ക്ലബ്ബുകൾക്ക് മുന്നിലുണ്ട്. പക്ഷേ ഇപ്പോൾ അഞ്ച് താരങ്ങളെ ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടില്ല.അമാവിയ,സച്ചിൻ സുരേഷ്,സോറ്റിരിയോ,അലക്സാൻഡ്രെ കോയെഫ്,പ്രബീർ ദാസ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്യാത്തത്. ഇതിൽ പരിക്ക് കാരണമാണ് പല താരങ്ങൾക്കും സ്ഥാനം നഷ്ടമായിട്ടുള്ളത്. അതേസമയം കോയെഫ് ഫ്രാൻസിൽ തന്നെ തുടരുകയാണ്.അദ്ദേഹം എന്ന് എത്തും എന്നുള്ളതിൽ കൃത്യമായ ഒരു തീയതി ലഭിച്ചിട്ടില്ല.

അതേസമയം ക്ലബ്ബ് വിട്ടേക്കുമെന്ന് റൂമറുകൾ ഉള്ള പെപ്ര,പ്രീതം കോട്ടാൽ എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ സമയമുള്ളതുകൊണ്ട് ബ്ലാസ്റ്റേഴ്സിന് പേടിക്കേണ്ട കാര്യമില്ല. അതേസമയം ക്യാപ്റ്റനായി കൊണ്ട് അഡ്രിയാൻ ലൂണ തന്നെയായിരിക്കും ഉണ്ടാവുക.നോഹ് സദോയി ഉൾപ്പെടെയുള്ള താരനിരയേയും കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.

Durand CupKerala Blasters
Comments (0)
Add Comment