കേരള ബ്ലാസ്റ്റേഴ്സ് താരത്തെ വേണം,തങ്ങളുടെ താരത്തെ കൈമാറാൻ തയ്യാറായി ഈസ്റ്റ് ബംഗാൾ!
ഒട്ടേറെ പ്രതിസന്ധികൾ അനുഭവിക്കേണ്ട വന്ന ഒരു സീസണാണ് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സീസൺ.പരിക്കുകളാണ് വലിയ വെല്ലുവിളി സൃഷ്ടിച്ചത്.അതുകൊണ്ടുതന്നെ വലിയൊരു ഇമ്പാക്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ പോയി.ഡ്യൂറന്റ് കപ്പ്,സൂപ്പർ കപ്പ്,ഐഎസ്എൽ ഷീൽഡ്,ഐഎസ്എൽ ട്രോഫി എന്നിങ്ങനെ നാല് അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്സിന് അതൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല.
പരിക്കുകൾ കാരണം മറ്റു പല താരങ്ങളെയും ഉപയോഗപ്പെടുത്താൻ പരിശീലകൻ വുക്മനോവിച്ച് നിർബന്ധിതനാവുകയായിരുന്നു.അങ്ങനെ അവസാനത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയ മുന്നേറ്റ നിര താരമാണ് സൗരവ് മണ്ഡൽ. കഴിഞ്ഞ ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ താരം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. മികച്ച പ്രകടനം നടത്തുന്നതു കൊണ്ടുതന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സൗരവിന് കഴിഞ്ഞിരുന്നു.
എന്നാൽ ഈ താരത്തെ സ്വന്തമാക്കാൻ വേണ്ടി രംഗത്ത് വന്നിരിക്കുകയാണ് മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ.ഈ കാര്യം ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.സൗരവിനെ സ്വന്തമാക്കാൻ വേണ്ടി തങ്ങളുടെ ടീമിലെ മറ്റൊരു താരത്തെ കൈമാറാൻ ഈസ്റ്റ് ബംഗാൾ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്.എഡ്വിൻ സിഡ്‌നി വാൻസ്പോളിനെ കൈമാറാനാണ് ഇപ്പോൾ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചിട്ടുള്ളത്.മധ്യനിരയിലും പ്രതിരോധനിരയിലും കളിക്കുന്ന താരമാണ് വാൻസ്പോൾ.
ചെന്നൈയിൻ എഫ്സിക്ക് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള കാലമാണ് ഇദ്ദേഹം. എന്നാൽ ഈസ്റ്റ് ബംഗാളിൽ വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല.മണ്ടലിനെ കൈവിട്ട് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമോ എന്നത് വ്യക്തമല്ല.മണ്ഡലിനെ നിലനിർത്തണമെന്ന് തന്നെയാണ് ചില ആരാധകരുടെ ആവശ്യം.