ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തിട്ടുണ്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് ഡയസിന്റെ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ചില മാറ്റങ്ങൾ ഒക്കെ വന്നിരുന്നു.സഹീഫ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. മത്സരം ആരംഭിച്ച ഉടനെ തന്നെ ഗോൾകീപ്പർ സോം കുമാറിന് പരിക്കേൽക്കുകയായിരുന്നു.ഡയസിന്റെ തലയുമായി കൂട്ടിയിടിച്ചതിന് തുടർന്നാണ് അദ്ദേഹത്തിന് പരിക്കേറ്റത്.തുടർന്ന് താരം കളത്തിൽ നിന്നും പിൻവാങ്ങി. പകരം സച്ചിൻ സുരേഷ് ആയിരുന്നു പിന്നീട് ഗോൾവല കാത്തത്.
മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വച്ചത് ബംഗളൂരു തന്നെയായിരുന്നു. പലപ്പോഴും അവർ ആക്രമണങ്ങൾ നടത്തി. പറയത്തക്ക രൂപത്തിലുള്ള ആക്രമണങ്ങൾ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.അവസരത്തിന്റെ അവസാന നിമിഷത്തിലാണ് ബംഗളൂരു എഫ്സിയുടെ ഗോൾ പിറന്നത്.
സുനിൽ ഛേത്രിയുടെ അസിസ്റ്റിൽ നിന്ന് ഡയസ് ഗോൾ നേടുകയായിരുന്നു. ഒരു കിടിലൻ ഷോട്ടിലൂടെയാണ് ആ ഗോൾ പിറന്നിട്ടുള്ളത്.അതോടെ ബ്ലാസ്റ്റേഴ്സ് അർഹിച്ച തോൽവി ഏറ്റുവാങ്ങി. ബെൻഗളൂരു എഫ്സിയും മോഹൻ ബഗാനും തമ്മിലാണ് സെമി ഫൈനലിൽ ഏറ്റുമുട്ടുക. ഇനി ഇന്ത്യൻ സൂപ്പർ ലീഗിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങുക.