ഡിപോർട്ടസ് ഫിനാൻസിന്റെ ട്വിറ്റർ വേൾഡ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജൈത്രയാത്ര അവസാനിച്ചു കഴിഞ്ഞു.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ചിവാസിനോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. കേവലം രണ്ട് ശതമാനം വോട്ടുകളുടെ കുറവാണ് ബ്ലാസ്റ്റേഴ്സിന് ഉണ്ടായത്.ക്വാർട്ടർ ഫൈനൽ വരെ അപരാജിതരായി വന്ന ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിയ മാർജിനിൽ പരാജയപ്പെട്ട് പുറത്താവുകയാണ് ചെയ്തത്.
ട്വിറ്ററിൽ പോൾ രൂപത്തിലാണ് ഇവർ ട്വിറ്റർ വേൾഡ് കപ്പ് സംഘടിപ്പിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്.ആറു മത്സരങ്ങളിൽ ആറിലും വിജയിക്കുകയായിരുന്നു.മാഞ്ചസ്റ്റർ സിറ്റി,അൽ നസ്ർ എന്നിവരെ ആരാധകകരുത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.പ്രീ ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെയായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നത്. അങ്ങനെയാണ് മെക്സിക്കൻ ക്ലബ്ബായ ചിവാസിനെതിരെ ബ്ലാസ്റ്റേഴ്സിന് മത്സരം വന്നത്.
ഉടനെ ഈ ക്ലബ്ബിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ഇപ്പോൾ ഷെയർ ചെയ്യപ്പെടുകയായിരുന്നു.അതോടെ മത്സരം ആരംഭിച്ച ഉടൻതന്നെ അവരുടെ ആരാധകർ ഒന്നടങ്കം വോട്ട് രേഖപ്പെടുത്തുകയും വലിയ ലീഡ് കരസ്ഥമാക്കുകയും ചെയ്തു. 4 മില്യണോളം ഫോളോവേഴ്സ് ഉള്ള അവരുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലാണ് അവർ ഷെയർ ചെയ്തത്.
അതുകൊണ്ടുതന്നെ മത്സരം ആരംഭിച്ച ഉടനെ വലിയ ലീഡ് എടുക്കാൻ അവർക്ക് കഴിഞ്ഞു.75 ശതമാനം വോട്ടുകൾ അവർക്കും 25% കേരള ബ്ലാസ്റ്റേഴ്സിനുമായിരുന്നു ഒരു ഘട്ടത്തിൽ.മത്സരം തീരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉണർന്ന് പ്രവർത്തിച്ചത്.അങ്ങനെ ലീഡ് കുറച്ചു കൊണ്ടുവന്നു. ബ്ലാസ്റ്റേഴ്സ് 48% വോട്ടുകളും ചിവാസ് 52% വോട്ടുകളും എന്ന നിലയിലായപ്പോൾ മത്സരത്തിന്റെ നിശ്ചിത സമയമായ ഒരു ദിവസം പിന്നിടുകയായിരുന്നു.അങ്ങനെ 2% വോട്ടുകൾക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ഏകദേശം 11,000 ത്തിന് അടുത്ത് വോട്ടുകൾ മത്സരത്തിൽ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ഇത് ഷെയർ ചെയ്തിരുന്നില്ല.അവർ ഷെയർ ചെയ്തിരുന്നുവെങ്കിൽ അനായാസം വിജയിക്കാൻ കഴിയുമായിരുന്നു.ഇത്തരം കാര്യങ്ങളിൽ ആരാധകർക്ക് പിന്തുണ പ്രഖ്യാപിക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ടീം ശ്രദ്ധിക്കാത്തതിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്.ട്വിറ്ററിൽ അവരത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.