Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സ്റ്റാറെ പണി തുടങ്ങിയോ?മാഗ്നസ് എറിക്സണെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സ്!

7,956

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ കഴിഞ്ഞിരുന്നു.മികേൽ സ്റ്റാറെ എന്ന സ്വീഡിഷ് പരിശീലകനാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുക. രണ്ടു വർഷത്തെ ഒരു കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. ഇതുവരെ കിരീടങ്ങൾ ഒന്നും നേടാനാവാത്ത കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.

യൂറോപ്പിൽ, പ്രത്യേകിച്ച് സ്വീഡനിൽ ഒരുപാട് ക്ലബ്ബുകളെ പരിശീലിപ്പിച്ച് പരിചയമുള്ള വ്യക്തിയാണ് ഇദ്ദേഹം.സ്വീഡനിലെ പല സൂപ്പർതാരങ്ങളെയും ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പരിശീലകൻ സ്വീഡിഷ് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൊണ്ടുവന്നാൽ അത്ഭുതപ്പെടാനില്ല.അത്തരത്തിലുള്ള ഒരു റൂമർ ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.മാഗ്നസ് എറിക്സണുമായി ബന്ധപ്പെട്ട റൂമറാണ് പുറത്തേക്ക് വന്നിട്ടുള്ളത്.

34 വയസ്സുള്ള സ്വീഡിഷ് താരമാണ് മാഗ്നസ് എറിക്സൺ.സ്വീഡന്റെ ദേശീയ ടീമിന് വേണ്ടി നാല് മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.സ്റ്റാറെക്ക് വളരെയധികം പരിചയമുള്ള താരമാണ് ഇദ്ദേഹം.മിഡ്‌ഫീൽഡറാണ്.2020 മുതൽ Djurgårdens എന്ന ക്ലബ്ബിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

https://x.com/IFTnewsmedia/status/1794071207517597843

വളരെയധികം പരിചയസമ്പത്തുള്ള താരമാണ് ഇദ്ദേഹമെങ്കിലും ഇദ്ദേഹത്തിന്റെ പ്രായം ഒരല്പം ആശങ്കപ്പെടുത്തുന്നതാണ്. മാത്രമല്ല മധ്യനിരയിലേക്ക് വിദേശ താരങ്ങളെ കൊണ്ടുവരുന്നതിനേക്കാൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും ആവശ്യം മുന്നേറ്റ നിരയിലേക്ക് കൊണ്ടുവരുന്നതാണ്.യൂറോപ്പിലെ പല ക്ലബ്ബുകളിലും കളിച്ചു പരിചയമുള്ള താരമാണ് എറിക്സൺ.സ്റ്റാറെക്ക് നന്നായി അടുത്തറിയുന്ന താരം കൂടിയാണ് ഇദ്ദേഹം.ഈയൊരു റൂമർ ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയയാണ് പങ്കുവെച്ചിട്ടുള്ളത്.ഈ റൂമർ എത്രത്തോളം ഫലം കാണും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.