കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ എന്നും വളരെയധികം പ്രശസ്തമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നായി ബ്ലാസ്റ്റേഴ്സിനെ മാറ്റിയിരിക്കുന്നത് ആരാധകരുടെ പിന്തുണയാണ്.എത്ര മോശം സമയത്തും പിന്തുണക്കാൻ ഒരു വലിയ ആരാധകക്കൂട്ടം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനുണ്ട്. പ്രധാനമായും രണ്ട് ഫാൻ ഗ്രൂപ്പുകളാണ് ഫാൻസ് ആക്ടിവിറ്റികൾ നടത്താറുള്ളത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഞ്ഞപ്പട തന്നെയാണ്. ഈസ്റ്റ് ഗാലറിയിലാണ് നമുക്ക് മഞ്ഞപ്പടയെ കാണാൻ കഴിയുക. അതേസമയം ബ്ലാസ്റ്റേഴ്സ് ആർമി എന്ന ഫാൻ ഗ്രൂപ്പിനെ നമുക്ക് ബെസ്റ്റ് ഗാലറിയിൽ കാണാൻ കഴിയും. കൊച്ചി സ്റ്റേഡിയത്തെ ശബ്ദ മുഖരിതമാക്കുന്നത് ഈ രണ്ട് കൂട്ടായ്മകളും ആണ്.എന്നാൽ മഞ്ഞപ്പട കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഈസ്റ്റ് ഗാലറിയിൽ മാത്രം ഒതുങ്ങിക്കൂടാതെ വെസ്റ്റ് ഗാലറിയിലേക്കും സൗത്ത് ഗ്യാലറിയിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു എന്നായിരുന്നു അവരുടെ പോസ്റ്റ്.
എന്നാൽ ഇതിനെതിരെ ബ്ലാസ്റ്റേഴ്സ് ആർമി ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. ടിക്കറ്റ് വിൽപ്പന മാത്രമായിരിക്കും അവർ ഉദ്ദേശിച്ചതെന്നും വെസ്റ്റ് ഗ്യാലറിയിലെ ഫാൻ ആക്ടിവിറ്റികൾ എല്ലാതും ബ്ലാസ്റ്റേഴ്സ് ആർമി മാത്രമാണ് നടത്തുക എന്നതാണ് ഇവർ പറഞ്ഞിട്ടുള്ളത്. അവരുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.
പ്രിയപ്പെട്ടവരെ,എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും സുഖമെന്ന് കരുതുന്നു. എല്ലാവർക്കും അറിയുന്നതുപോലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഫാൻ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആർമി. കഴിഞ്ഞ 9 സീസണുകളിലായി വളർന്നു കൊണ്ടിരിക്കുന്ന ഞങ്ങൾ, വെസ്റ്റ് ഗാലറിയിലെ മുഴുവൻ പ്രവർത്തനങ്ങൾക്കും സമ്പൂർണ്ണ നേതൃത്വം നൽകുന്നു. ഈ അടുത്ത ദിവസം മറ്റ് ഒരു ആരാധക സംഘടന ഇറക്കിയ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു അവരുടെ പ്രവർത്തങ്ങൾ വെസ്റ്റ് ഗാലറിയിലേക്ക് വിപുലീകരിക്കുന്നു എന്നായിരുന്നു അതിന്റെ ഉള്ളടക്കം. എന്നാൽ ഞങ്ങളുടെ അറിവിൽ അവർ ഉദ്ദേശിച്ചിട്ടുള്ളത് വെസ്റ്റ് ഗാലറി ടിക്കറ്റുകളുടെ ഓഫ്ലൈൻ സെയിൽ മാത്രമാണ്, ഫാൻ
ആക്റ്റീവിറ്റികൾ അവർ അവിടെ നടത്തുന്നില്ല. തുടർന്നും കേരള ബ്ലാസ്റ്റേഴ്സ് ആർമി തന്നെയായിരിക്കും അവിടെ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുക. ഈസ്റ്റ് ഗാലറി മാറ്റൊരു ഫാൻ ക്ലബ്ബ് നേതൃത്വം നൽകുന്നത് പോലെ വെസ്റ്റ് ഗാലറിയുടെയും പ്രവർത്തങ്ങൾക്കുള്ള സമ്പൂർണ ഉത്തരവാദിത്വം കേരള ബ്ലാസ്റ്റേഴ്സ് ആർമിക്ക്
തന്നെയായിരിക്കും. നല്ല രീതിയിൽ ഫാൻ ആക്ടിവിറ്റീസ് നടക്കുന്ന വെസ്റ്റ് ഗാലറിയിലേക്ക് പ്രവർത്തങ്ങൾ വികസിപ്പിക്കണം എന്ന് പറയുന്ന ആരാധക സംഘടനയുടെ ഉദ്ദേശശുദ്ദി നല്ലതായിരുന്നുയെങ്കിൽ യാതൊരു വിധ ഫാൻ ആക്ടിവിറ്റികളും നടക്കാത്ത മറ്റ് ഗ്യാലറികളിലേക്കും (North & South), c30 (B1, B2, B3, C1, C2, C3, D1, D2, D3) പ്രവർത്തനങ്ങൾ എന്തുകൊണ്ട് വ്യാപിപ്പിക്കുന്നില്ല. വെസ്റ്റ്
ഗ്യാലറിയിൽ സമ്പൂർണ നേതൃത്വം നൽകാൻ ഞങ്ങൾക്ക് സാധിക്കും എന്ന് പരിപൂർണ്ണ വിശ്വാസമുണ്ട്, അതിനാൽ ഫാൻ ആക്റ്റിവിറ്റീസ് നടക്കാത്ത മറ്റ് ബ്ലോക്കുകളിലെക്കോ, ഗാലറികളിലെക്കോ ശ്രദ്ധപതിപ്പിക്കുന്നതാവും എന്തുകൊണ്ടും നല്ലത്. ചാറുകൾക്കും മറ്റ് ഫാൻ ആക്റ്റീവിറ്റികൾക്കും പരസ്പര ബഹുമാനത്തോടെ ഞങ്ങളോട് ചേർന്ന് മുന്നോട്ട് പോവാൻ താല്പര്യം ഉള്ളവരെ എന്നും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതാണ്, ഇതാണ് ബ്ലാസ്റ്റേഴ്സ് ആർമിയുടെ സ്റ്റേറ്റ്മെന്റ്.
ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ അഭിവാജ്യ ഘടകങ്ങളായ ഈ രണ്ടു ഗ്രൂപ്പുകളും പരസ്പര സഹകരണത്തോടുകൂടി മുന്നോട്ടുപോകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ക്ലബ്ബിന്റെ ഉയർച്ചയ്ക്ക് തീർച്ചയായും ആരാധക കൂട്ടായ്മകളുടെ സഹകരണങ്ങൾ ആവശ്യമാണ്.