ആരാധകർ വീണ്ടും ഞെട്ടിച്ചു,ഇന്നലത്തെ അറ്റൻഡൻസ്, എവിടെപ്പോയാലും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് ഐമൻ
ഇന്നലത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ രണ്ടാമത്തെ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചിട്ടുള്ളത്. നായകൻ ലൂണ മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് ഈ ഒരു ആവേശ വിജയം സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ട് തുടങ്ങുന്നത്.
പതിവുപോലെ കൊച്ചി ഇന്നലെയും മഞ്ഞക്കടലായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട ഇന്നലെയും ഇന്ത്യൻ ഫുട്ബോളിന് ഞെട്ടിച്ചിട്ടുണ്ട്. മുഴുവൻ സമയവും ടീമിനെ പിന്തുണയുമായി മഞ്ഞപ്പടയുടെ ചാന്റുകളും മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു. ടീം ഡൌൺ ആയി നിൽക്കുന്ന സമയത്തും പിന്തുണക്കാൻ ആരാധകർക്ക് കഴിഞ്ഞു എന്നതാണ് വാസ്തവം.
ഇന്നലെ ആകെ തടിച്ചുകൂടിയ കാണികളുടെ എണ്ണം 34,510 ആണ്. ഒഫീഷ്യൽ കണക്കുകളാണ് ഇത്.ആദ്യ മത്സരത്തിനും ഇതിന് സമാനമായ കണക്കുകൾ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ മത്സരത്തിൽ എപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ അകമഴിഞ്ഞു പിന്തുണക്കാൻ വേണ്ടി ആരാധകർ എത്താറുണ്ട്. ഇനി മുംബൈ സിറ്റിക്കെതിരെയുള്ള അടുത്ത മത്സരം അവരുടെ മൈതാനത്താണ്. പിന്നീട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിതിരെയുള്ള മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങിയെത്തുക.
A goal by the 𝓜𝓪𝓰𝓲𝓬𝓪𝓵 #AdrianLuna helps the #Blasters register their 2️⃣nd win of #ISL 2023-24! ⚡
— Indian Super League (@IndSuperLeague) October 1, 2023
Watch the full highlights here: https://t.co/h0bldgfctS#KBFCJFC #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #JamshedpurFC #ISLRecap | @Sports18 pic.twitter.com/k8uk53LqYg
ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തെ സൂപ്പർ താരമായ മുഹമ്മദ് ഐമൻ പ്രശംസിച്ചിട്ടുണ്ട്.ഞങ്ങളുടെ ആരാധകരാണ് ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നത്.ഞങ്ങളുടെ യഥാർത്ഥ കരുത്ത് അവരാണ്.ഞങ്ങളുടെ പന്ത്രണ്ടാമത്തെ താരം ആരാധകരാണ്.ഞങ്ങൾ എവിടെപ്പോയാലും ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ട് അവർ വരും,ഇതാണ് ഐമൻ പറഞ്ഞത്.
𝐑𝐄𝐌𝐀𝐑𝐊𝐀𝐁𝐋𝐄 𝐑𝐄𝐅𝐋𝐄𝐗 𝐒𝐀𝐕𝐄 from #SachinSuresh ⛔🤩#ISL #ISL10 #KBFCJFC #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters | @Sports18 pic.twitter.com/pwoCXPwrnO
— Indian Super League (@IndSuperLeague) October 1, 2023
ഒരു ട്രാവലിംഗ് ഫാൻസിന് ഇപ്പോൾ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.എവേ മൈതാനത്ത് പോലും ബ്ലാസ്റ്റേഴ്സിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി ആരാധകർ എത്താറുണ്ട്.അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് മറികടക്കുക എന്നത് ഒരല്പം വെല്ലുവിളി ഉയർത്തുന്ന കാര്യമായിരിക്കും.