എന്തൊരു മോശം മാനേജ്മെന്റ് ആണിത്? ബ്ലാസ്റ്റേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ, ട്വിറ്ററിൽ ക്യാമ്പയിനും!
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വാർത്തയാണ് മണിക്കൂറുകൾക്കുള്ളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ദിമിത്രിയോസ് ക്ലബ്ബിനോട് ഗുഡ് ബൈ പറയുകയാണ്.ഈ സീസൺ അവസാനിച്ചതിനുശേഷം മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാനാണ് ദിമി ഇപ്പോൾ താല്പര്യപ്പെടുന്നത്.ഐഎസ്എല്ലിലെ നാല് ക്ലബ്ബുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫർ ലഭിച്ചു കഴിഞ്ഞു.
ഇതിൽ മുംബൈ സിറ്റിയുടെ ഓഫർ അദ്ദേഹം പരിഗണിക്കുന്നുണ്ട്. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം മുംബൈയിലേക്ക് പോകാൻ ഏറെ സാധ്യതകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ നിലനിർത്താൻ താല്പര്യപ്പെടുന്നുണ്ട് എന്നുള്ള മാത്രമല്ല ഓഫർ നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ കാര്യത്തിൽ യാതൊരുവിധ പുരോഗതിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ചുരുക്കത്തിൽ ദിമി ക്ലബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.കേരള ബ്ലാസ്റ്റേഴ്സ് ഈ സൂപ്പർതാരത്തെ കൈവിടുകയാണ്.
ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ആരാധകർ നടത്തുന്നത്.ദിമിയെ കൈവിടുന്നതിനോട് അവർക്ക് ഒരിക്കലും യോജിക്കാനാവുന്നില്ല. കാരണം ക്ലബ്ബിന്റെ സുപ്രധാനതാരത്തെയാണ് ബ്ലാസ്റ്റേഴ്സ് കൈവിടുന്നത്.അത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കാണിക്കുന്ന അബദ്ധമാണ് എന്നാണ് ആരാധകർ പറയുന്നത്. ഇത് ആദ്യമായിട്ടല്ല ഇത്തരം അബദ്ധങ്ങൾ ബ്ലാസ്റ്റേഴ്സ് കാണിക്കുന്നതൊന്നും ആരാധകർ ആരോപിച്ചു.
അതായത് മറ്റുള്ള രാജ്യങ്ങളിൽ നിന്നും മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തും. അവർ മികച്ച പ്രകടനം ക്ലബ്ബിൽ നടത്തുകയും ചെയ്യും, തുടർന്ന് ഒന്നോ രണ്ടോ സീസണുകൾക്ക് ശേഷം അവരെ മറ്റു ഐഎസ്എൽ സ്വന്തമാക്കും. എന്നിട്ട് ആ ക്ലബ്ബുകൾ പരമാവധി താരങ്ങളെ ഉപയോഗപ്പെടുത്തും. ഇത് ഇതിനു മുൻപ് സംഭവിച്ചിട്ടുണ്ട്.പെരേര ഡയസ്,ആൽവരോ വാസ്ക്കാസ് എന്നിവരൊക്കെ ക്ലബ്ബ് വിട്ട സമയത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേ അബദ്ധം തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ദിമിയുടെ കാര്യത്തിലും ആവർത്തിക്കാൻ പോകുന്നത്.
ദിമിയെ കൈവിട്ടാൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ്.കാരണം ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തെയാണ് നഷ്ടമാകുന്നത്. ഇതിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്റർ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.ദിമിയുടെ കരാർ പുതുക്കുക എന്ന ഹാഷ് ടാഗ് നൽകി കൊണ്ടാണ് ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. പക്ഷേ നിലവിലെ സാധ്യതകൾ പരിഗണിക്കുമ്പോൾ ദിമിയെ ക്ലബ്ബിന് നഷ്ടമായേക്കും. വളരെ മോശം മാനേജ്മെന്റ് തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത് എന്നാണ് ആരാധകർ പഴിക്കുന്നത്.