കേരള ബ്ലാസ്റ്റേഴ്സ് അഡ്രിയാൻ ലൂണയുടെ പകരക്കാരനെ എത്തിച്ചത് ദിവസങ്ങൾക്ക് മുൻപാണ്.ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. 32 കാരനായ ഇദ്ദേഹം മുന്നേറ്റ നിര താരമാണ്.ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ ഇദ്ദേഹം സജ്ജനാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയതോടുകൂടി വലിയ സ്വീകരണമാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകർ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. വലിയ പിന്തുണയാണ് തങ്ങളുടെ പുതിയ താരത്തിന് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകുന്നത്.
അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തുന്നതിനു മുൻപ് കേവലം 7000 ഫോളോവേഴ്സ് മാത്രമായിരുന്നു ഈ താരത്തിന് ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ച് ഒരു ദിവസത്തിനകം തന്നെ അദ്ദേഹത്തിന്റെ ഫോളോവേഴ്സിന്റെ എണ്ണം 70000ത്തിനു മുകളിലായി. പക്ഷേ അതൊന്നും ഇപ്പോൾ അവസാനിക്കുന്ന ലക്ഷണമില്ല.
നൂറും കടന്ന് കുതിക്കുകയാണ് ചെർനിച്ച്. നിലവിൽ 103 K ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ഈ താരത്തിന് ലഭിച്ചു കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് അൺറിയൽ എഫക്ട് എന്നാണ് ഇതേക്കുറിച്ച് ഒരു ആരാധകൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ശക്തി കണ്ട് പലരും അമ്പരന്നിട്ടുണ്ട്.ഇന്ത്യയിൽ മറ്റൊരിടത്തും കിട്ടാത്ത പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് നിമിഷങ്ങൾക്കകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഈ പിന്തുണയോട് നീതിപുലർത്താൻ സാധിക്കുമോ എന്നുള്ളത് മാത്രമാണ് ഇതിൽ അറിയേണ്ടത്. മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയും എന്ന് തന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 32 കാരനായ താരം യൂറോപ്പിലെ പല രാജ്യങ്ങളിലെ ലീഗുകളിലും കളിച്ചു പരിചയം ഉള്ള താരമാണ്. അതുകൊണ്ടുതന്നെ പരിചയസമ്പത്തും മികവും ചേരുമ്പോൾ ഐഎസ്എല്ലിലും അനായാസം തിളങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷകൾ.