ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതോടെയാണ് മത്സരം കൈവിട്ടത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ചെർനിച്ച് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ക്രെസ്‌പൊയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
കൊച്ചിയിൽ നടന്ന മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്നേ മഞ്ഞപ്പട ആരാധകർ ഒരു ഭീമൻ ടിഫോ ഉയർത്തിയിരുന്നു. മറ്റൊന്നുമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ ദിമിയുടെ ചിത്രമുള്ള ടിഫോയാണ് അവർ പ്രദർശിപ്പിച്ചിട്ടുള്ളത്.ദിമി നമ്മുടെ ഡയമണ്ട് എന്നാണ് അതിൽ എഴുതിയിരിക്കുന്നത്.എക്സ്റ്റന്റ് ദിമി എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടാണ് ഈ ടിഫോ പ്രദർശിപ്പിച്ചിരിക്കുന്നത്.എക്സ്റ്റന്റ് ദിമി എന്ന് അവർ ചാന്റ് ചെയ്തിട്ടുമുണ്ട്.
ഇതിന്റെ ദൃശ്യം ദിമി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മാനേജ്മെന്റിന് വ്യക്തമായ ഒരു മെസ്സേജ് ഇതിലൂടെ നൽകുകയാണ് ചെയ്തിട്ടുള്ളത്. അതായത് ദിമിയേ കൈവിടാൻ പാടില്ല.അദ്ദേഹത്തിന്റെ കരാർ പുതുക്കണം. എന്ത് വില കൊടുത്തും ദിമിയെ ക്ലബ്ബിനകത്ത് നിലനിർത്തണമെന്ന് തന്നെയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നത്.ദിമിയുടെ ക്ലബ്മായുള്ള കോൺട്രാക്ട് പൂർത്തിയാവുകയാണ്.കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ചർച്ചകളും ഇപ്പോൾ പോസിറ്റീവ് ആയ രൂപത്തിൽ അല്ല പുരോഗമിക്കുന്നത്.മറിച്ച് മറ്റുള്ള ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്.ഈസ്റ്റ് ബംഗാൾ കൂടുതൽ മികച്ച ഓഫർ അദ്ദേഹത്തിന് വേണ്ടി നൽകുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. മികച്ച ഓഫർ ലഭിച്ചാൽ മാത്രമാണ് ഈ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിൽ തുടരുക. അദ്ദേഹം ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു ഓഫർ ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നിലനിർത്തുന്നത് പരിമിതികൾ ഉണ്ട് എന്നുള്ള കാര്യം പരിശീലകൻ വുക്മനോവിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു.
13 ഗോളുകൾ നേടിയ ദിമി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ ഈ സീസണൽ നയിച്ചിട്ടുള്ളത്. അദ്ദേഹത്തെ കൈവിട്ടു കളഞ്ഞാൽ അത് വലിയ നഷ്ടം തന്നെയായിരിക്കും. പക്ഷേ മറ്റുള്ള ക്ലബ്ബുകളുടെ വലിയ ഓഫറുകളോട് പിടിച്ചു നിൽക്കുക എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.