ഇത്തവണത്തെ ബലിയാട് സ്റ്റാറെയായിരിക്കും,മാനേജ്മെന്റ് കൈകഴുകും,നിരീക്ഷണവുമായി ആരാധകൻ!

ഇത്തവണത്തെ ഐഎസ്എൽ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഡ്യൂറൻഡ് കപ്പിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത്.മികയേൽ സ്റ്റാറെയാണ് ഇപ്പോൾ ടീമിന്റെ പരിശീലകൻ.ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനായി കൊണ്ടാണ് സ്റ്റാറേ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.

എന്നാൽ ക്ലബ്ബിന്റെ മാനേജ്മെന്റിന് യാതൊരുവിധ മാറ്റവുമില്ല.കാര്യമായ സൈനിങ്ങുകൾ ഒന്നും തന്നെ ഇത്തവണ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള പ്രതിഷേധങ്ങൾ ആരാധകർ നടത്തുന്നുണ്ട്. ട്രെയിനിങ് ഗ്രൗണ്ട് റെഡിയാവാത്തതിലും പ്രധാനപ്പെട്ട സൈനിങ്ങുകൾ നടത്താത്തതിലും ആരാധകർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.ദിമി ക്ലബ്ബ് സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറേ എത്തിക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തിൽ ഒരു ആരാധകന്റെ നിരീക്ഷണം ഇപ്പോൾ വല്ലാതെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതായത് മാനേജ്മെന്റിന്റെ പിടിപ്പുകൾ കൊണ്ട് ഇത്തവണയും ടീം മോശമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷേ അതിന് ബലിയാടാവേണ്ടി വരിക പുതിയ പരിശീലകനായ സ്റ്റാറേയായിരിക്കും ഒടുവിൽ മാനേജ്മെന്റിന് വിമർശിച്ചുകൊണ്ട് ഈ പരിശീലകനെ ക്ലബ്ബ് വിടേണ്ടി വരുമെന്നും ഈ ആരാധകൻ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണം നോക്കാം.

ഈ ട്രാൻസ്ഫർ വിന്റോയിൽ നമ്മൾ ഒന്നും തന്നെ ചെയ്തിട്ടില്ല.ഈ സീസണിലും നമ്മൾ പരാജയമായിരിക്കും.റൈറ്റ് വിങ് ഫോർവേഡ്,റൈറ്റ് വിങ് ബാക്ക്,സെന്റർ സ്ട്രൈക്കർ,ഡിഫൻസിവ് മിഡ്‌ ഫീൽഡർ എന്നീ പൊസിഷനുകളിലേക്ക് താരങ്ങളെ കൊണ്ടുവരാൻ ഇതുവരെ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ബലിയാട് പരിശീലകൻ സ്റ്റാറേ ആയിരിക്കും. മാനേജ്മെന്റിന് വിമർശിച്ചു കൊണ്ടായിരിക്കും അദ്ദേഹം ക്ലബ്ബ് വിടുക,ഇതാണ് ആരാധകന്റെ നിരീക്ഷണം.

ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണയും മോശമാകും എന്നാണ് പല ആരാധകരും കരുതുന്നത്.മികച്ച താരങ്ങളെ കൊണ്ടുവരുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടിട്ടുണ്ട്.അതേസമയം മറുഭാഗത്ത് മറ്റെല്ലാ ടീമുകളും ശക്തി വർധിപ്പിച്ചിട്ടുണ്ട്. മോഹൻ ബഗാനോക്കെ വേൾഡ് ക്ലാസ് താരങ്ങളെയാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവന്നിട്ടുള്ളത്.

Kerala BlastersMikael Stahre
Comments (0)
Add Comment