കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ കളിക്കുന്നതിനു മുന്നേ കളിച്ച രണ്ടു മത്സരങ്ങളും ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്ന ഒന്നായിരുന്നു. ഒരു തോൽവിയും ഒരു സമനിലയുമായിരുന്നു വഴങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ വിജയ വഴിയിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെതിരെ ഇറങ്ങിയിരുന്നത്.മത്സരത്തിൽ ഒരു ഗോളിന് വിജയം സ്വന്തമാക്കുകയും ചെയ്തു.
പഞ്ചാബിന്റെ മൈതാനമായ ഡൽഹിയിൽ വച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ പെനാൽറ്റിയിലൂടെ ദിമിത്രിയോസായിരുന്നു സ്വന്തമാക്കിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും കൂടുതൽ ഗോളുകൾ നേടാൻ സാധിക്കാത്തത് ആരാധകരെ നിരാശയിലാക്കിയിരുന്നു.മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നിരവധി ആരാധകരായിരുന്നു ഈ മത്സരം കാണാൻ വേണ്ടി ഡൽഹിയിൽ തടിച്ചുകൂടിയിരുന്നത്.
അതുകൊണ്ടുതന്നെ അറ്റൻഡൻസിന്റെ കാര്യത്തിൽ പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ അതിന്റെ ക്രെഡിറ്റ് ശരിക്കും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തന്നെയാണ്. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ ഇഷാൻ പണ്ഡിതയുടെ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡൽഹിയെ നിങ്ങൾ കൊച്ചിയാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുള്ളത്.
വിജയ വഴിയിലേക്ക് നമ്മൾ തിരിച്ചെത്തിയിരിക്കുന്നു,ഈ മത്സരത്തിൽ മഞ്ഞപ്പട ഫന്റാസ്റ്റിക്കായിരുന്നു.ഡൽഹിയെ നിങ്ങൾ കൊച്ചി ആക്കി മാറ്റി.അങ്ങനെയാണ് അനുഭവപ്പെട്ടത്. ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും.ഓരോ മത്സരങ്ങളായി മുന്നോട്ടുപോകണം. ഇനി കലൂരിൽ വച്ച് അടുത്ത ക്രിസ്മസ് രാവിൽ കാണാം,ഇതാണ് ഇഷാൻ പണ്ഡിത ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്ത ഇരുപത്തിനാലാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കുന്നത്.കൊച്ചി കലൂരിൽ വച്ച് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മുംബൈയുടെ മൈതാനത്ത് അവരോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.അതിന് പ്രതികാരം തീർക്കാനുള്ള അവസരം കൂടിയാണ് ഇത്.