ഒന്നാം സ്ഥാനം വിട്ടു നൽകാതെ കേരള ബ്ലാസ്റ്റേഴ്സ്, രണ്ടാമത് വരുന്നത് മോഹൻ ബഗാൻ.

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് റൗണ്ട് പോരാട്ടങ്ങൾ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞു. രണ്ട് വിജയങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയിച്ച ATK മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

പക്ഷേ ആരാധകരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് വരുന്നത്.ഓരോ ടീമിന്റെയും ആദ്യ മത്സരത്തിന് ഹോം മൈതാനത്ത് എത്തിയ ആരാധകരുടെ കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ എത്തിയ ആരാധകരുടെ എണ്ണം 34911 ആണ്.

കേരള ബ്ലാസ്റ്റേഴ്സിന് പിറകിൽ രണ്ടാമതായി കൊണ്ടുവരുന്നത് മോഹൻ ബഗാനാണ്.27325 ആരാധകരാണ് അവരുടെ ആദ്യ മത്സരത്തിനു വേണ്ടി എത്തിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് ജംഗ്ഷെഡ്പൂർ എഫ്സിയാണ് വരുന്നത്.21238 ആരാധകരാണ് അവരുടെ മൈതാനത്ത് ആദ്യ മത്സരത്തിനു വേണ്ടി തടിച്ചുകൂടിയത്. നാലാം സ്ഥാനത്ത് വരുന്നത് ഈസ്റ്റ് ബംഗാളാണ്.11577 ആരാധകർ അവരുടെ ആദ്യ മത്സരം കാണാൻ ഹോം മൈതാനത്ത് എത്തി.

Goa – 8,734, Chennaiyin – 8,463, NorthEast United – 7,329, Mumbai City – 6,911, Punjab – 5,914, Bengaluru – 5,913, Odisha – 4,102 എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്കുകൾ വരുന്നത്.ഏതായാലും ആരാധകരുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വെല്ലാൻ ഇന്ത്യയിൽ മറ്റു ക്ലബ്ബുകൾ ഇല്ല എന്നത് ഒരിക്കൽ കൂടി നമുക്ക് വ്യക്തമാവുകയാണ്.

ഇനി തങ്ങളുടെ നാലാം മത്സരത്തിനു വേണ്ടി ഒക്ടോബർ ഇരുപത്തിയൊന്നാം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് തന്നെയാണ് ആ മത്സരം നടക്കുക.

indian Super leagueKerala Blasters
Comments (0)
Add Comment