AIFFന് ബ്ലാസ്റ്റേഴ്സിനോട് ഇരട്ടത്താപ്പെന്ന് ആരാധകർ,റേസിസത്തിലും കഴുത്ത് ഞെരിച്ചതിലും നടപടിയെവിടെ? വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം.

കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി എടുത്തിരുന്നത്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പ്രധാനപ്പെട്ട താരമായ മിലോസ് ഡ്രിൻസിച്ചിന് 3 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല. മുംബൈ സിറ്റി എഫ്സിയുടെ വാൻ നീഫിനും ഇതേ വിലക്ക് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അതായത് കഴിഞ്ഞ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മൈതാനത്ത് സംഘർഷങ്ങൾ നടന്നിരുന്നു. അതേ തുടർന്നായിരുന്നു ഡ്രിൻസിച്ചിന് റെഡ് കാർഡ് ലഭിച്ചിരുന്നത്. ഒന്നോ രണ്ടോ മത്സരങ്ങളിൽ മാത്രം വിലക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് അച്ചടക്ക കമ്മറ്റി മൂന്നു മത്സരങ്ങളിൽ വിലക്ക് നൽകുന്നത്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.

മറ്റുള്ള കാര്യങ്ങളിൽ ഒന്നും നടപടികൾ എടുക്കാതെ ഇതിൽ മാത്രം വേഗത്തിൽ നടപടി എടുത്തതാണ് ആരാധകരെ ദേഷ്യം പിടിപ്പിച്ചിട്ടുള്ളത്.അതായത് ബംഗളൂരു നടന്ന ആദ്യ മത്സരത്തിൽ റയാൻ വില്ല്യംസ് കേരള ബ്ലാസ്റ്റേഴ്സ് താരമായ ഐബനെ വംശീയമായി അധിക്ഷേപിച്ചിരുന്നു.അക്കാര്യത്തിൽ ഒഫീഷ്യൽ പരാതി ബ്ലാസ്റ്റേഴ്സ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ അച്ചടക്ക കമ്മിറ്റി ആ വിഷയത്തിൽ നടപടികൾ ഒന്നും എടുത്തിട്ടില്ല.

മാത്രമല്ല കഴിഞ്ഞ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ പ്രബിർ ദാസിനെ മുംബൈ താരമായ ഗ്രിഫിത്ത്സ് കയ്യേറ്റം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കഴുത്ത് പിടിച്ച് ഞെരിക്കുന്നതിന്റെ വീഡിയോ ഒക്കെ പുറത്തേക്ക് വന്നിരുന്നു.എന്നാൽ ആ വിഷയത്തിലും ഇതുവരെ യാതൊരുവിധ നടപടികളും അച്ചടക്ക കമ്മിറ്റി എടുത്തിട്ടില്ല.ഇതിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരട്ടത്താപ്പ് ആരോപിക്കുന്നത്.

ബ്ലാസ്റ്റേഴ്സിനെതിരെ പലപ്പോഴും നടപടിയെടുക്കാൻ അച്ചടക്ക കമ്മറ്റിക്ക് പ്രത്യേക ഒരു ഉത്സാഹം ആണെന്നും എന്നാൽ മറ്റുള്ളവയിൽ ഒന്നും ആ ഉത്സാഹം കാണുന്നില്ല എന്നുമാണ് ആരാധകർ ആരോപിക്കുന്നത്.ഏതായാലും ഈ ഡിഫൻഡറുടെ മൂന്ന് മത്സരങ്ങളിലെ വിലക്ക് തിരിച്ചടി തന്നെയാണ്. കാരണം ക്രൊയേഷ്യൻ ഡിഫൻഡർ ആയ മാർക്കോ ലെസ്കോവിച്ച് ഇതുവരെ കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.

AIFFindian FootballKerala Blasters
Comments (0)
Add Comment