ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ടത്തിൽ കളിച്ച മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ടതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത നിരാശയിലായിരുന്നു.ടീമിന്റെ മോശം പ്രകടനം അവരെ വല്ലാതെ ആശങ്കപ്പെടുത്തി. ഒരു ഘട്ടത്തിൽ ഷീൽഡ് ഫേവറേറ്റുകൾ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് അത് കളഞ്ഞ് കുളിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയം ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഗോവയെയാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.
രണ്ട് ഗോളുകൾ തുടക്കത്തിൽ തന്നെ വഴങ്ങിയതിനുശേഷം നാല് ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചെടുക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മെന്റാലിറ്റി മത്സരത്തിൽ വളരെ മികച്ചതായിരുന്നു. രണ്ടാം പകുതിയിൽ താരങ്ങൾ എല്ലാവരും വളരെയധികം ഹാർഡ് വർക്ക് ചെയ്തതിന്റെ ഫലമായി കൊണ്ടാണ് ഈ വിജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇനി നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബംഗളൂരു എഫ്സിയാണ്. അവരുടെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനോടും ഇവാൻ വുക്മനോവിച്ചിനോടും ഒരു ആരാധകൻ പങ്കുവെച്ചിട്ടുണ്ട്. ഒന്നാമതായി സന്ദീപ് സിങ്ങിനെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്യിക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് സന്ദീപ് സിംഗ് തന്റെ പൊസിഷനിൽ നടത്തിയിട്ടുള്ളത്. മറ്റൊന്ന് ലെഫ്റ്റ് വിങ്ങ് പൊസിഷനിൽ ഡൈസുക്കെയെ ഉപയോഗപ്പെടുത്തുക, സ്ട്രൈക്കർമാരായി കൊണ്ട് ദിമിക്കൊപ്പം ചെർനിച്ചിനെ തന്നെ ഉപയോഗപ്പെടുത്തുക. പ്രീതം കോട്ടാലിനെ സെന്റർ ബാക്ക് ആയിക്കൊണ്ടു മാത്രം ഉപയോഗപ്പെടുത്തുക.അല്ലെങ്കിൽ ബെഞ്ചിൽ ഇരുത്തുക,റൈറ്റ് ബാക്ക് പൊസിഷനിൽ അദ്ദേഹത്തെ കളിപ്പിക്കരുത് എന്നാണ് ആവശ്യം.
മറ്റൊന്ന് ഡാനിഷിനെ സ്റ്റാർട്ട് ചെയ്യിപ്പിക്കരുത് എന്ന് ആവശ്യമുണ്ട്.രാഹുലിനെ റൈറ്റ് വിങ്ങ് ഫോർവേഡിൽ തന്നെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യമുണ്ട്. അദ്ദേഹം ഗോളുകളും അസിസ്റ്റുകളും നേടുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സ്പീഡും അറ്റാക്കും പ്രസ്സിങ്ങുമെല്ലാം ടീമിനെ ഗുണകരമാകുന്നു എന്നാണ് നിരീക്ഷണം. എന്നാൽ രാഹുലിന്റെ കാര്യത്തിൽ മറ്റു പല ബ്ലാസ്റ്റേഴ്സ് ആരാധകർക്കും എതിർപ്പുണ്ട്. അദ്ദേഹത്തെക്കാൾ നല്ലത് ഐമനെ കളിപ്പിക്കുന്നതാണ് എന്ന അഭിപ്രായവും ഉയർന്നു കേട്ടിട്ടുണ്ട്. ഈ സീസണിൽ വേണ്ടത്ര മികവിലേക്ക് ഉയരാൻ രാഹുലിന് കഴിഞ്ഞിട്ടില്ല.
ഏതായാലും ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വിജയം നിർബന്ധമാണ്. മത്സരത്തിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിനെ പരിഹസിച്ചുകൊണ്ട് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ബംഗളൂരു പുറത്തിറക്കി കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലൂടെയാണ് മറുപടി നൽകേണ്ടത്.ആദ്യ മത്സരത്തിൽ ബംഗളൂരുവിനെ തോൽപ്പിച്ചതുപോലെ രണ്ടാമത്തെ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് അവരെ പരാജയപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.