SLK വന്നു, കേരള ബ്ലാസ്റ്റേഴ്സ് ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ ആരാധകർ വിഘടിച്ചു പോകും!

സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ സ്വന്തം ആരാധകരിൽ നിന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി വരാറുണ്ട്.പ്രധാനപ്പെട്ട വിമർശനം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കേവലം ബിസിനസിന് മാത്രം പ്രാധാന്യം നൽകുന്നു എന്നുള്ളതാണ്. അതായത് ഒരുപാട് മികച്ച താരങ്ങളാണ് വലിയ തുകക്ക് മറ്റുള്ള ക്ലബ്ബുകൾക്ക് കൈമാറുന്നു. എന്നിട്ട് ബ്ലാസ്റ്റേഴ്സ് കേവലം ഒരു ശരാശരി ടീം മാത്രമായി മാറുന്നു എന്നാണ് ആരാധകർ ആലോചിക്കുന്നത്.

2021 സീസണിൽ ഗംഭീരമായ ഒരു സ്‌ക്വാഡ് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ട്രാൻസ്ഫർ ജാലകത്തിൽ പല സുപ്രധാന താരങ്ങളെയും ബ്ലാസ്റ്റേഴ്സ് വിറ്റു തുലച്ചു. സമീപകാലത്ത് ദിമി,സഹൽ,ജീക്സൺ തുടങ്ങിയ പല പ്രധാനപ്പെട്ട താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് വിടാൻ അനുവദിച്ചു. ഇതുകൊണ്ടൊക്കെ തന്നെയും ബ്ലാസ്റ്റേഴ്സിന്റെ ശക്തി വളരെയധികം ശോഷിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഒരു നിരീക്ഷണം ആരാധകൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. അതായത് ബ്ലാസ്റ്റേഴ്സ് ആരാധകർ പതിയെ പതിയെ ക്ലബ്ബിൽ നിന്നും അകലാൻ മറ്റൊരു കാരണം കൂടി ഇപ്പോൾ ഉണ്ട് എന്ന് മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്. സൂപ്പർ ലീഗ് കേരള വന്നതുകൊണ്ട് തന്നെ പലരും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളെ കൈവിടാൻ സാധ്യതയുണ്ട് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

പകരം തങ്ങളുടെ ഡൊമസ്റ്റിക് ക്ലബ്ബുകളെ അവർ കൂടുതലായി സപ്പോർട്ട് ചെയ്തേക്കാം. ബ്ലാസ്റ്റേഴ്സിന്റെ ആരാധകശക്തി വിഘടിച്ചുകൊണ്ട് പല ഭാഗത്തേക്ക് പോയേക്കാം എന്നാണ് ആരാധകൻ മുന്നറിയിപ്പായി നൽകുന്നത്. അതിന്റെ പരിഹാരമായി കൊണ്ട് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ബ്ലാസ്റ്റേഴ്സ് മികച്ച സ്‌ക്വാഡ് ഉണ്ടാക്കി മികച്ച പ്രകടനം നടത്തി ആരാധകർ അർഹിക്കുന്നത് നൽകുക എന്നുള്ളതാണ്.എന്നാൽ മാത്രമാണ് ആരാധകർ അകലുന്നത് തടയാൻ സാധിക്കുകയുള്ളൂ എന്നും ഇദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.

ഡ്യൂറൻഡ് കപ്പിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടതോട് കൂടി തന്നെ പല ആരാധകർക്കും മടുത്തു തുടങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ചില ആരാധകർ ആലോചിക്കുന്നുമുണ്ട്. മികച്ച പ്രകടനം നടത്തിയാൽ മാത്രമാണ് ഇത്തരത്തിലുള്ള ആരാധകർക്ക് തിരികെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുകയുള്ളൂ.പക്ഷേ ഇത്തവണയും വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ആരാധകർ വെച്ചുപുലർത്തുന്നില്ല.

Kerala BlastersSuper League Kerala
Comments (0)
Add Comment