വംശീയാധിക്ഷേപം,കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി, കാര്യങ്ങൾ എവിടം വരെയായി?

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം കൊയ്യാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ക്യാപ്റ്റൻ ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ കെസിയയുടെ ഓൺ ഗോളായിരുന്നു.പക്ഷേ ഈ മത്സരത്തിൽ ഒരു വിവാദപരമായ കാര്യം നടന്നിരുന്നു.

അതായത് കേരള ബ്ലാസ്റ്റേഴ്സ് താരമായ ഐബൻബാ ഡോഹ്ലിങ്ങിനെതിരെ ബംഗളൂരു എഫ്സിയുടെ താരമായ റയാൻ വില്ല്യംസ് ഒരു മോശം ആംഗ്യം കാണിച്ചിരുന്നു.ഐബൻ സംസാരിച്ചപ്പോൾ മൂക്കുപൊത്തുകയായിരുന്നു ഇദ്ദേഹം ചെയ്തിരുന്നത്. ഇത് വംശീയപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ആംഗ്യമാണ് എന്ന ആരോപണം വളരെയധികം ശക്തമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കൂട്ടായ്മയായ മഞ്ഞപ്പടയായിരുന്നു പ്രതിഷേധം ശക്തമാക്കിയത്.

ഇതേ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന് ഒരു ഒഫീഷ്യൽ പരാതി നൽകുകയും ചെയ്തു.ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയത്.ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതിയിൽ കാര്യങ്ങൾ എവിടം വരെയായി എന്നത് മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് ഇത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക കമ്മിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്.ഈ ഡിസിപ്ലിനറി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുക.അന്വേഷണം പൂർത്തിയായതിനുശേഷം ഇവർ ഒരു റിപ്പോർട്ട് സമർപ്പിക്കും. ആ റിപ്പോർട്ടിൽ റയാൻ വില്യംസ് കുറ്റക്കാരനാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകും. എന്നാൽ ഈ അച്ചടക്ക കമ്മിറ്റിയുടെ ഇൻവെസ്റ്റിഗേഷൻ എപ്പോൾ പൂർത്തിയാകും എന്ന കാര്യത്തിൽ ഇപ്പോൾ ധാരണകൾ ഒന്നുമില്ല.

നിലവിൽ ബംഗളൂരു എഫ്സിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് റയാൻ വില്യംസ്.കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഏതായാലും ഈ വംശീയ അധിക്ഷേപ ആരോപണത്തിൽ ഈ താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ കടുത്ത നടപടി തന്നെ അദ്ദേഹത്തിന് സ്വീകരിക്കാൻ സാധ്യതയുണ്ട്.

Aibanbha DohlingBengaluru Fcindian Super leagueKerala BlastersRyan Williams
Comments (0)
Add Comment