ഞങ്ങളും അങ്ങനെ ചെയ്യും, അപ്പോൾ ഗോൾ നിഷേധിക്കാൻ നിൽക്കരുത്: ആദ്യ ഗോൾ വെറുതെ സംഭവിച്ചതല്ലെന്ന് ഇവാൻ.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കിയിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയത്. പിറകിൽ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പിറന്നത്.ദിമി,ലൂണ എന്നിവരുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവും ഇതിനോടൊപ്പം എടുത്ത് പറയേണ്ട ഒന്നാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ നേടിയ ആദ്യ ഗോൾ പലതും ഓർമ്മിപ്പിക്കുന്നതാണ്. കഴിഞ്ഞ സീസണിലെ ബംഗളൂരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ വളരെ വേഗത്തിൽ ഫ്രീകിക്ക് എടുത്തതിന്റെ പേരിലായിരുന്നു വിവാദങ്ങൾ അരങ്ങേറിയത് ഇവാൻ വുകുമനോവിച്ചിന് വിലക്കുകൾ നേരിടേണ്ടി വന്നതും.എന്നാൽ ഇന്ന് അതേ തന്ത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രയോഗിച്ചത്. അതായത് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് വളരെ വേഗത്തിൽ ക്യാപ്റ്റൻ ലൂണ സക്കായിയിലേക്ക് എത്തിക്കുകയായിരുന്നു. അദ്ദേഹം അത് കൃത്യമായി ദിമിക്ക് നൽകുകയും ഒരു പിഴവും കൂടാതെ ദിമി അത് ഫിനിഷ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇത് വെറുതെ സംഭവിച്ച ഒന്നല്ല.കൃത്യമായ പദ്ധതികൾ ഇതിന് പിന്നിലുണ്ട്. ഇത്തരത്തിലുള്ള നീക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്നുള്ളത് പരിശീലകൻ ഇവാൻ വുകുമനോവിച്ച് നേരത്തെ തന്നെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. മത്സരശേഷമുള്ള പ്രസ് കോൺഫറൻസിലാണ് ഇക്കാര്യങ്ങളെല്ലാം ഇവാൻ വുകുമനോവിച്ച് തുറന്നു പറഞ്ഞിട്ടുള്ളത്.

ഈ സീസൺ ആരംഭിക്കുന്നതിനു മുന്നേ ഞാൻ ഫെഡറേഷൻ അധികൃതരുമായി സംസാരിച്ചിരുന്നു. അവരോട് ഞാൻ പറഞ്ഞ കാര്യം ഞങ്ങൾക്ക് ഫ്രീകിക്ക് കിട്ടിയാൽ ഞങ്ങൾ അതിവേഗത്തിൽ എടുക്കും എന്നുള്ളതായിരുന്നു.അങ്ങനെ ഞങ്ങൾ ഗോൾ നേടുകയും നിങ്ങൾ അനുവദിക്കാതിരിക്കുകയും ചെയ്താൽ, ഇവിടെ നിയമം എല്ലാവർക്കും ഒരുപോലെയല്ലെന്ന് വളരെയധികം വ്യക്തമാകും. രണ്ടോ മൂന്നോ സെക്കൻഡുകൾക്കുള്ളിൽ ഫ്രീകിക്ക് എടുക്കുകയാണെങ്കിൽ അത് ക്യുക്ക് ഫ്രീകിക്ക് ആണ്. ബംഗളൂരുവിൽ സംഭവിച്ചത് 29 സെക്കൻഡുകൾക്ക് ശേഷമുള്ള ഫ്രീകിക്കാണ്.നിങ്ങൾ പൊസിഷനിൽ സ്പ്രേ ചെയ്തു കഴിഞ്ഞാൽ, പിന്നീട് സിഗ്നലിന് വെയിറ്റ് ചെയ്യേണ്ടതുണ്ട്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സി നേടിയ ഗോൾ ഒരിക്കലും അനുവദിക്കാനാവില്ല എന്ന് തന്നെയാണ് ഈ പരിശീലകൻ വ്യക്തമാക്കുന്നത്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇത്തരത്തിലുള്ള ഗോളുകളും നീക്കങ്ങളുമൊക്കെ ഇനിയും പ്രതീക്ഷിക്കാം. കാരണം അത്തരത്തിലുള്ള തന്ത്രങ്ങൾ തന്നെയാണ് ഇവാൻ മെനയുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment