ഐഎസ്എൽ ഇനി എന്ന് ആരംഭിക്കും? ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ആർക്കെതിരെ?

വളരെ മികച്ച രീതിയിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് തുടരുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. 12 മത്സരങ്ങളിൽ എട്ടിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ലീഗിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.

എന്നാൽ കലിംഗ സൂപ്പർ കപ്പിൽ എല്ലാം തുലച്ച് കളയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ആദ്യ മത്സരത്തിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു. പ്രത്യേകിച്ച് അവസാന മത്സരത്തിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.ഇത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയെ ഇത് ബാധിക്കുമോ എന്ന ആശങ്കകൾ ആരാധകർക്ക് നിലനിൽക്കുന്നുണ്ട്. ഇതിനിടെ ഇന്ത്യൻ സൂപ്പർ ലീഗ് ഇനി എന്ന് പുനരാരംഭിക്കുമെന്നതിന്റെ സൂചനകൾ ലഭിച്ചു കഴിഞ്ഞു. ഈ മാസത്തിന്റെ അവസാന ദിവസത്തിലോ അതല്ലെങ്കിൽ ഫെബ്രുവരി തുടക്കത്തിൽ തന്നെയോ ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുക. കൊൽക്കത്ത ഡെർബിയായിരിക്കും ആദ്യ മത്സരത്തിൽ അരങ്ങേറുക.

മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലായിരിക്കും ഏറ്റുമുട്ടുക.കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരവുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചിട്ടുണ്ട്. ഒഡീഷക്കെതിരെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് റീ സ്റ്റാർട്ടിൽ ആദ്യമായി കളിക്കേണ്ടി വരിക. അവരുടെ മൈതാനത്ത് വെച്ചു കൊണ്ടായിരിക്കും ഈ മത്സരം അരങ്ങേറുക.മത്സരം ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല. കാരണം മികച്ച നിലയിൽ കളിക്കുന്നവരാണ് ഒഡീഷ. അവർക്കെതിരെ ഏറ്റവും മികച്ച പ്രകടനം തന്നെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കേണ്ടി വന്നേക്കും. എന്നാൽ ഇതിനിടെ മറ്റൊരു റിപ്പോർട്ടു കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പഞ്ചാബിനെതിരെ ആയിരിക്കുമെന്നും റീസ്റ്റാർട്ടിലെ ആദ്യ മത്സരം ജംഷഡ്പൂരും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലായിരിക്കുമെന്നും റൂമറുകൾ ഉണ്ട്.

പരിക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ക്ലബ്ബിനെ സൃഷ്ടിക്കുന്നത്.അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ക്ലബ്ബ് സൈൻ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്ത്യയിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ആദ്യം മത്സരത്തിൽ കളിക്കാൻ അദ്ദേഹം ഉണ്ടാകുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.ബ്ലാസ്റ്റേഴ്സിന് ആ താളം നഷ്ടമാവാതെ കാത്ത് സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Ivan VukomanovicKerala Blasters
Comments (0)
Add Comment