ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസൺ ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് ഐഎസ്എൽ തുടങ്ങുക.ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നിരുന്നു. പക്ഷേ ഫിക്സ്ച്ചർ ഇതുവരെ പുറത്തുവന്നിട്ടില്ല. ആദ്യ മത്സരത്തിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടും എന്നുള്ളത് അവർ അറിയിച്ചിട്ടില്ല.
ഇത്തവണ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇല്ല എന്നത് വ്യക്തമായി കഴിഞ്ഞതാണ്. പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ പതിനഞ്ചാം തീയതിയോ സെപ്റ്റംബർ പതിനാറാം തീയതിയോ ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. അതായത് തിരുവോണത്തോട് അനുബന്ധിച്ച് കൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുക.
ഇനി ആരാധകർക്ക് അറിയേണ്ടത് ആരായിരിക്കും എതിരാളികൾ എന്നുള്ളതാണ്. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും തമ്മിലായിരിക്കും ഏറ്റുമുട്ടുക. കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചുകൊണ്ടു തന്നെയായിരിക്കും മത്സരം അരങ്ങേറുക. ഇക്കാര്യത്തിൽ ഉറപ്പിച്ച് പറയാൻ കഴിയില്ല.കാരണം ഇനിയും ചില പ്രശ്നങ്ങൾ കൂടി സോൾവ് ആകാനുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആദ്യം മത്സരം നോർത്ത് ഈസ്റ്റ് ആണെങ്കിൽ എളുപ്പമാകില്ല. കാരണം നിലവിൽ മികച്ച ഫോമിൽ കളിക്കുന്നവരാണ് അവർ.ഡ്യൂറൻഡ് കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കാൻ നോർത്ത് ഈസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിനെ പോലെ കന്നികിരീടം തന്നെയാണ് അവരും ലക്ഷ്യം വെക്കുന്നത്. മികച്ച പ്രകടനം നമുക്ക് അവരുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.
ഐഎസ്എല്ലിലെ കപ്പോ ഷീൽഡോ നേടുക എന്നുള്ളതായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ.ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് തവണ ഐഎസ്എൽ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും മൂന്ന് തവണയും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.