കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരു നേരത്തെ തന്നെ ആരംഭിച്ചതാണ്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിരുന്നു. ഇതിന് പിന്നാലെ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കി. എന്നാൽ മറ്റൊരു സൂപ്പർ താരമായ ദിമി ക്ലബ്ബ് വിടുകയും ചെയ്തു.ഫ്രീ ഏജന്റായി കൊണ്ടാണ് ദിമി ക്ലബ്ബിനോട് വിട പറഞ്ഞത്.
പുതിയ പരിശീലകനെ നിയമിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന ജൂൺ പന്ത്രണ്ടാം തീയതിയാണ് ഇന്ത്യയിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്യുക.ബ്ലാസ്റ്റേഴ്സ് മൊറോക്കൻ താരമായ നൂഹ് സദൂയിയെ സ്വന്തമാക്കിയിട്ടുണ്ട്.പക്ഷേ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിട്ടില്ല. അടുത്ത സീസണിൽ മൂന്ന് വിദേശ താരങ്ങൾ ക്ലബ്ബിനോടൊപ്പം ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.
അഡ്രിയാൻ ലൂണ,നൂഹ് സദൂയി,മിലോസ് ഡ്രിൻസിച്ച് എന്നിവരാണ് ആ മൂന്ന് താരങ്ങൾ.ദിമി ക്ലബ്ബ് വിട്ടു കഴിഞ്ഞിട്ടുണ്ട്.അതുപോലെതന്നെ മറ്റു രണ്ടു താരങ്ങൾ കൂടി ക്ലബ്ബ് വിടും.മാർക്കോ ലെസ്ക്കോവിച്ച്,ഡൈസുകെ സക്കായ് എന്നിവരാണ് ആ രണ്ടു താരങ്ങൾ. അടുത്ത സീസണിൽ ഇവർ ക്ലബ്ബിനോടൊപ്പം ഉണ്ടാകില്ല.
അതേസമയം മൂന്ന് വിദേശ താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊരു താരം ജോഷുവ സോറ്റിരിയോയാണ്. അദ്ദേഹത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നുണ്ടെങ്കിലും ഒരു ഏഷ്യൻ സൈനിങ് അടുത്ത സീസണിൽ നിർബന്ധമില്ലാത്തതിനാൽ അദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യം ഇപ്പോൾ ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നുണ്ട്. അതുപോലെതന്നെ ഫെഡോർ ചെർനി,പെപ്ര എന്നിവരുടെ കാര്യത്തിലും സംശയങ്ങളാണ്. ഇവരെ ക്ലബ്ബിൽ ഇവരെ നിലനിർത്തണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ ഇതുവരെ ക്ലബ്ബ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
ഏതായാലും മികച്ച ഒരു ടീമിനെ കെട്ടിപ്പടുക്കാൻ തന്നെയാണ് സ്കിൻകിസ് തീരുമാനിച്ചിട്ടുള്ളത്.വിദേശ താരങ്ങളുടെ കാര്യത്തിൽ ശക്തി കാണിക്കുമ്പോഴും ഇന്ത്യൻ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ദുർബലരാണ് എന്ന് പറയേണ്ടിവരും. കാരണം മറ്റു പല ടീമുകളും തങ്ങളുടെ ഡൊമസ്റ്റിക് സൈനിങ്ങുകൾ വളരെ മികച്ച രൂപത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.