കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ച് കഴിഞ്ഞിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബിനോടൊപ്പം ഇല്ലാത്തത് ഇതിന്റെ ഭാഗമാണ്.കൂടാതെ പല സുപ്രധാന മാറ്റങ്ങളും ക്ലബ്ബിനകത്ത് സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.പല താരങ്ങളും ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.
നിലവിൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം 5 വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സ് തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഡ്രിയാൻ ലൂണ തന്നെയാണ്.അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി ക്ലബ്ബ് നീട്ടിയിട്ടുണ്ട്.അതായത് എക്സ്റ്റൻഡ് ചെയ്യാനുള്ള ഓപ്ഷൻ ബ്ലാസ്റ്റേഴ്സ് ട്രിഗർ ചെയ്യുകയായിരുന്നു.അടുത്ത സീസണിൽ ലൂണ തീർച്ചയായും നമ്മോടൊപ്പം ഉണ്ടാകും.
മറ്റൊരു താരം നൂഹ് സദൂയിയാണ്.അദ്ദേഹം ബ്ലാസ്റ്റേഴ്സുമായി കോൺട്രാക്ടിൽ എത്തിയിട്ടുണ്ട്.അടുത്ത രണ്ടുവർഷം അദ്ദേഹം ക്ലബ്ബിൽ ഉണ്ടാകും. ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് താരങ്ങൾ പെപ്രയും ജോഷുവ സോറ്റിരിയോയുമാണ്.പെപ്ര സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നു.പിന്നീട് പരിക്കു മൂലം ബാക്കിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.
കരാർ അവശേഷിക്കുന്ന അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്ക് കാരണം സീസണിൽ ഒരു മത്സരം പോലും കളിക്കാത്ത താരമാണ് സോറ്റിരിയോ.അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് ആലോചിക്കുന്നില്ല.അടുത്ത സീസണിൽ അദ്ദേഹം ഉണ്ടായേക്കും. മറ്റൊരു താരം മിലോസ് ഡ്രിൻസിച്ചാണ്.ക്ലബ്ബിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹവും ബ്ലാസ്റ്റേഴ്സിൽ തുടരും.ഇങ്ങനെയാണ് 5 വിദേശ താരങ്ങളുടെ കണക്ക് വരുന്നത്.
ദിമിയെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുമെന്ന് ഉറപ്പു പറയാനാകില്ല.സക്കായ്,ഫെഡോർ ചെർനിച്ച്,ലെസ്ക്കോവിച്ച്,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരൊക്കെ ക്ലബ്ബ് വിട്ടേക്കും എന്നാണ് റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്.