അഞ്ചാമത്തെ വിദേശ താരത്തെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്സ്,വരുന്നത് യൂറോപ്പിൽ നിന്നുള്ള ഒരു സെന്റർ ബാക്ക്.
നിലവിൽ നാല് വിദേശ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. സ്ട്രൈക്കർ പൊസിഷനിൽ ദിമിത്രിയോസ് ഡയമന്റിക്കോസിനെ ക്ലബ്ബ് നിലനിർത്തിയിട്ടുണ്ട്.കൂടാതെ പുതിയ സൈനിങ്ങ് ആയിക്കൊണ്ട് ജോഷുവ സോറ്റിരിയോയെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിച്ചിട്ടുള്ളത്.മിഡ്‌ഫീൽഡിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട അഡ്രിയാൻ ലൂണയാണ് ഉള്ളത്.
ഡിഫൻസിൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ചുമുണ്ട്.കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന പല വിദേശ താരങ്ങളെയും ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുകയായിരുന്നു.അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി,വിക്ടർ മോങ്കിൽ എന്നിവരൊക്കെ ഇപ്പോൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. കൂടുതൽ വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ആവശ്യമാണ്. ഇതിനിടെ മാക്സിമസ് ഏജന്റ് ഒരു റിപ്പോർട്ട് പുറത്തുവിട്ടു കഴിഞ്ഞു.
അതായത് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അഞ്ചാമത്തെ വിദേശ താരത്തെ കണ്ടെത്തിക്കഴിഞ്ഞു. യൂറോപ്പിൽ സെന്റർ ബാക്ക് ആയിക്കൊണ്ട് കളിക്കുന്ന താരമാണ്. പക്ഷേ ഈ താരത്തിന്റെ പേര് വെളിപ്പെടുത്താൻ മാക്സിമം തയ്യാറായിട്ടില്ല.കൂടുതൽ ആധികാരികമായ കൺഫർമേഷൻ ലഭിച്ചാൽ മാത്രമാണ് പേര് വെളിപ്പെടുത്തുക എന്നാണ് മാക്സിമസ് അറിയിച്ചിട്ടുള്ളത്.ആരായിരിക്കും എന്നതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.
Update🚨: Pritam will be officially announced by Kerala blasters this week itself.Not a swap deal.
— 𝙈𝘼𝙓𝙄𝙈𝙐𝙎 (@maximus_agent) July 12, 2023
KBFC have found their 5th foreigner who is a CB from Europe.He was the target of another ISL club.Wait for a 'pakka' confirmation and we'll reveal the name.#ISL #Transfers #KBFC pic.twitter.com/eNFv0NjYvw
മറ്റൊരു ഐഎസ്എൽ ക്ലബ്ബ് കൂടി ആ താരത്തെ നോട്ടമിടുന്നുണ്ടെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് സെന്റർ ബാക്കായ മിഷേൽ സബാക്കോ, മറ്റൊരു സ്പാനിഷ് ഡിഫൻഡർ ആയ പാബ്ലോ ട്രിഗിറോസ് എന്നിവരുടെ പേരുകളൊക്കെയാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. ഈ രണ്ടു താരങ്ങളും ഫ്രീ ഏജന്റ്മാർ ആയതിനാൽ സ്വന്തമാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.ഈ വിദേശ താരത്തിന്റെ സൈനിങ്ങ് അധികം ഉണ്ടാവും എന്നാണ് റിപ്പോർട്ട്.