4 ഗോൾകീപ്പർമാർ,ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായി!

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അടുത്ത മാസം തന്നെ പ്രീ സീസൺ ആരംഭിക്കാൻ ക്ലബ്ബ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്റ്റാറെ കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ചിരുന്നതും തായ്‌ലാൻഡിൽ തന്നെയായിരുന്നു. രണ്ട് ആഴ്ചയോളം അവിടെ പ്രീ സീസൺ ഒരുക്കങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഒരുപാട് താരങ്ങളോട് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഗുഡ് ബൈ പറഞ്ഞ കഴിഞ്ഞിട്ടുണ്ട്. അതിൽ രണ്ട് ഗോൾകീപ്പർമാരും ഉണ്ട്.വെറ്ററൻ ഗോൾകീപ്പർ കരൺജിത്ത് സിങ്,ലാറ ശർമ്മ എന്നിവരാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. അതേസമയം ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഗോൾകീപ്പിംഗ് പരിശീലകനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾകീപ്പറെ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.

കേവലം 19 വയസ്സ് മാത്രമുള്ള സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുള്ളത്. ഒരു സ്ലോവേനിയൻ ക്ലബ്ബിൽ നിന്നാണ് താരം ഇപ്പോൾ വരുന്നത്. ഇതോടെ ബ്ലാസ്റ്റേഴ്സിൽ രണ്ട് ഗോൾകീപ്പർമാർ പൂർത്തിയായി.സച്ചിൻ സുരേഷ്,സോം കുമാർ എന്നിവരാണ് ഈ രണ്ടു ഗോൾകീപ്പർമാർ.

ഇതിന് പുറമെ ക്ലബ്ബിന്റെ റിസർവ് ടീമിൽ ഒരു ഗോൾകീപ്പർ കൂടിയുണ്ട്. മുഹമ്മദ് അർബാസാണ് ആ താരം.ഇങ്ങനെ മൂന്ന് ഗോൾകീപ്പർമാർ ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ആയിട്ടുണ്ട്.ഇതിനുപുറമെ മറ്റൊരു കീപ്പറുടെ സൈനിങ്ങ് കൂടി ഒഫീഷ്യലായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഐസ്വാൾ എഫ്സിയുടെ നോറ ഫെർണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് നേരത്തെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.അത് ഉടനെ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങനെ നാല് ഗോൾകീപ്പർമാരോടെ ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റ് പൂർത്തിയായിട്ടുണ്ട്.

Kerala BlastersSachin Suresh
Comments (0)
Add Comment