ഒരുപാട് മാസങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് ഒരിക്കൽക്കൂടി ഇറങ്ങുന്നു.പ്രീ സീസണിലെ ആദ്യ മത്സരം ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.ഇത് ബ്ലാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായി കൊണ്ട് അറിയിച്ചതാണ്. മഹാരാജാസ് കോളേജ് ആണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഈ പ്രീ സീസണിൽ ക്ലബ്ബ് ഫ്രണ്ട്‌ലി മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടില്ല.ഇന്ന് വൈകിട്ട് 4 മണിക്കാണ് മഹാരാജാസിനെതിരെ മത്സരം നടക്കുക.പനമ്പള്ളി നഗർ ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുക.ഡ്യൂറന്റ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളാണ് ക്ലബ്ബ് ഇപ്പോൾ നടത്തുന്നത്.അതിന്റെ ഭാഗമായി കൊണ്ടാണ് ഈ ഫ്രണ്ട്ലി മത്സരം കളിക്കുന്നത്.
എന്നാൽ പ്രധാനപ്പെട്ട താരങ്ങൾ ഈ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.കാരണം പ്രാധാന്യം കുറഞ്ഞ ഒരു മത്സരമാണ്.വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള സാധ്യതയും കുറവാണ്. പക്ഷേ ആരൊക്കെ കളിക്കും എന്നത് അവ്യക്തമായതിനാൽ കാത്തിരുന്നു കാണേണ്ടതാണ്.കോച്ച് ഇവാൻ ഇന്നലെയാണ് ക്ലബ്ബിൽ എത്തിയത്. രണ്ടാഴ്ചയോളം ട്രെയിനിങ് നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു.അതിനുശേമാണ് ഒരു മത്സരം ഇപ്പോൾ കളിക്കുന്നത്.