കേരള ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു പ്രീ സീസൺ നടത്തിയിരുന്നത്. മികച്ച രൂപത്തിൽ അവിടെ പ്രീ സീസൺ നടത്താൻ ക്ലബ്ബിന് കഴിഞ്ഞിരുന്നു. പക്ഷേ ഡ്യൂറന്റ് കപ്പിൽ ആരാധകരെ നിരാശപ്പെടുത്തുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. എന്നാൽ ക്വാർട്ടറിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്താവുകയായിരുന്നു.
രണ്ട് ദുർബലരായ ടീമുകൾക്കെതിരെ ഗോളടിച്ചു കൂട്ടി എന്നത് മാറ്റിനിർത്തിയാൽ മോശം പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.ഇക്കാര്യത്തിൽ ആരാധകർക്ക് കടുത്ത അമർഷമുണ്ട്. ഇതിനിടയിൽ കേരള ബ്ലാസ്റ്റേഴ്സ് ചില താരങ്ങൾക്ക് ബ്രേക്ക് നൽകിയിട്ടുണ്ട്.അവധി നൽകുകയാണ് ചെയ്തിട്ടുള്ളത്.നോഹ് സദോയി,ഹോർമിപാം എന്നിവരൊക്കെ അവധി ആഘോഷങ്ങളിലാണ് ഇപ്പോൾ ഉള്ളത്.
എന്നാൽ ഇതിനെതിരെയും ട്വിറ്ററിലൂടെ ആരാധകർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.പ്രീ സീസണിനിടയിൽ അവധി നൽകിയതിലൂടെ തങ്ങൾക്ക് ഒട്ടും സീരിയസ്നസ് ഇല്ല എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സ് തെളിയിച്ചു കഴിഞ്ഞു എന്നാണ് ഇപ്പോൾ ആരാധകർ ആരോപിച്ചിട്ടുള്ളത്.സീസണിന് തയ്യാറെടുക്കുന്ന സമയത്ത് ഈ ബ്രേക്ക് നൽകിയത് ശരിയായില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ തന്നെയാണ് ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.കാരണം കൊച്ചിയിൽ പുതിയ ട്രെയിനിങ് ഗ്രൗണ്ടിന്റെ നിർമ്മാണം എവിടെയും എത്തിയിട്ടില്ല.അതുകൊണ്ടുതന്നെ കൊൽക്കത്തയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങുന്നതിനു മുൻപ് കുറച്ച് സൗഹൃദ മത്സരങ്ങൾ കൊൽക്കത്തയിൽ വച്ചുകൊണ്ട് കളിക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട്. അവധിയിൽ പോയ കാലങ്ങൾ അതിനു മുൻപ് ക്യാമ്പിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ആദ്യ മത്സരത്തിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിൽ ഇത്തവണയും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. ടീമിൽ ഒരുപാട് പോരായ്മകൾ ഉണ്ട് എന്ന് തന്നെയാണ് ആരാധകർ അവകാശപ്പെടുന്നത്.