രണ്ട് ഗോൾകീപ്പർമാർ ക്ലബ്ബ് വിട്ടു, ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ മൂന്ന് ഗോൾകീപ്പർമാർ,ഒരാളെ കൂടി ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള മാറ്റങ്ങൾക്ക് ഇപ്പോൾ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഗോൾകീപ്പിംഗ് പൊസിഷനിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുള്ളത്.ഐസ്വാൾ എഫ്സിയുടെ ഗോൾ കീപ്പറായ നോറ ഫെർണാണ്ടസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മാർക്കസ് മെർഗുലാവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോൾ അവസാനിച്ച സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം 3 ഗോൾകീപ്പർമാരായിരുന്നു ഉണ്ടായിരുന്നത്. സച്ചിൻ സുരേഷ് ആയിരുന്നു ഫസ്റ്റ് ഗോൾകീപ്പർ. അദ്ദേഹത്തിന് പരിക്കേറ്റതോട് കൂടി കരൺജിത്ത്,ലാറ ശർമ്മ എന്നിവരെ കേരള ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്തേണ്ടിവന്നു. ഇതിൽ ലാറ ശർമ്മ ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. അദ്ദേഹം ബംഗളൂരു എഫ്സിയിലേക്ക് തന്നെ മടങ്ങി പോയിട്ടുണ്ട്.

37 കാരനായ കരൺജിത്ത് ബ്ലാസ്റ്റേഴ്സിനോട് ഇപ്പോൾ വിട പറഞ്ഞിട്ടുണ്ട്.അദ്ദേഹം വിരമിക്കുകയാണ് ചെയ്തിട്ടുള്ളത്. ഫലത്തിൽ സച്ചിൻ സുരേഷ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീമിൽ ഉള്ളത്. എന്നാൽ മറ്റൊരു ഗോൾകീപ്പർ കൂടി ബ്ലാസ്റ്റേഴ്സിന് ലഭ്യമാണ്. ബ്ലാസ്റ്റേഴ്സിന്റെ ഫോർത്ത് ഗോൾകീപ്പറായിക്കൊണ്ട് അർബാസുണ്ട്.നിലവിൽ അദ്ദേഹം റിസർവ് ടീമിനോടൊപ്പമാണ് ഉള്ളത്.

ഇതോടെ ബ്ലാസ്റ്റേഴ്സിൽ മൂന്ന് ഗോൾ കീപ്പർമാരായി.സച്ചിൻ സുരേഷ്,നോറ ഫെർണാണ്ടസ്,അർബാസ് എന്നിവരാണ് മൂന്ന് ഗോൾ കീപ്പർമാർ.ഇനി ഒരു ഗോൾ കീപ്പറെ കൂടി ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.ഐഎസ്എല്ലിൽ നിന്നുള്ള ഏതെങ്കിലും ഗോൾ കീപ്പറെ തന്നെ എത്തിക്കാൻ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

സെക്കൻഡ് ചോയ്സ് ഗോൾകീപ്പർ പൊസിഷനിലേക്കാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒരു താരത്തെ തേടുന്നത്.മിർഷാദ്,അർഷദീപ് എന്നിവരുടെ പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഏതായാലും മറ്റൊരു ഗോൾ കീപ്പറെ കൂടി എത്തിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Kerala Blasters
Comments (0)
Add Comment