ബംഗളൂരു എഫ്സിയുടെ മുൻ അസിസ്റ്റന്റ് പരിശീലകനെ ഓർമ്മയില്ലേ? അദ്ദേഹമാണ് ഇനി ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് ഇവാൻ വുക്മനോവിച്ചിന്റെ പകരക്കാരനെ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.സ്വീഡിഷ് പരിശീലകനായ മികേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.2026 വരെയുള്ള രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വെച്ചിരിക്കുന്നത്. അവസാനമായി തായ്‌ലൻഡ് ക്ലബ്ബിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്.
ഇവാൻ വുക്മനോവിച്ച് പോയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനും ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരുന്നു.ഫ്രാങ്ക് ഡോവനായിരുന്നു ഇതുവരെ ക്ലബ്ബിന്റെ അസിസ്റ്റന്റ് പരിശീലകൻ.ഇപ്പോൾ പുതിയ അസിസ്റ്റന്റ് പരിശീലനം എത്തിയിട്ടുണ്ട്.അലക്സ് ഡി ക്രൂക്കാണ് ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് എത്തിയിട്ടുള്ളത്.
തായ്‌ലൻഡ് ക്ലബ്ബായ ഉതൈ താനിയെയായിരുന്നു സ്റ്റാറെ കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ചിരുന്നത്. അവിടെ സ്റ്റാറെയുടെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ഉണ്ടായിരുന്ന വ്യക്തിയാണ് ക്രൂക്ക്. എന്നാൽ ഇദ്ദേഹത്തിന് ഐഎസ്എല്ലിൽ പരിശീലിപ്പിച്ച് പരിചയമുണ്ട്.മുൻപ് ബംഗളൂരു എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായിരുന്നു ഇദ്ദേഹം.2021-22 സീസണിൽ ബംഗളൂരു എഫ്സിയെ പരിശീലിപ്പിച്ചത് മാർക്കോ എന്ന പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി കൊണ്ടായിരുന്നു ക്രൂക്ക് ഐഎസ്എല്ലിൽ ഉണ്ടായിരുന്നത്.
ഇത് തീർച്ചയായും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം സഹായകരമായ ഒരു കാര്യമാണ്. എന്തെന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ കുറിച്ച് ധാരണയുള്ള ഒരു അസിസ്റ്റന്റ് പരിശീലകനെയാണ് ഇപ്പോൾ ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്.സ്റ്റാറെയുടെ അഭാവത്തിൽ ടീമിനെ പരിശീലിപ്പിക്കേണ്ട ചുമതല ഇദ്ദേഹത്തിനായിരിക്കും.സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.