ഒരാൾക്ക് പരിക്ക്,ഒരാൾ വിരമിക്കുന്നു,ഒരാൾ പഞ്ചാബിലേക്ക്,കേരള ബ്ലാസ്റ്റേഴ്സ് 48 മണിക്കൂറിനുള്ളിൽ ഗുർമീത് സിങ്ങിനെ സ്വന്തമാക്കും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ സച്ചിൻ സുരേഷിന് പരിക്കേറ്റത് വലിയ തിരിച്ചടിയാണ് ക്ലബ്ബിന് ഏൽപ്പിച്ചിരിക്കുന്നത്. ഷോൾഡർ ഇഞ്ചുറിയാണ് സച്ചിന് പിടിപെട്ടിരിക്കുന്നത്. ഇനി ഈ സീസണിൽ അദ്ദേഹം കളിക്കില്ല എന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. കാരണം ഗോൾവലയത്തിൽ ക്ലബ്ബ് അദ്ദേഹത്തെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുന്നത് കരഞ്ജിത്ത് സിങാണ്. 37 വയസ്സ് പ്രായമുള്ള ഈ ഗോൾകീപ്പർ ഈ സീസണിന് ശേഷം വിരമിക്കാനാണ് ആലോചിക്കുന്നത്. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിൽ മറ്റൊരു ഗോൾ കീപ്പർ കൂടിയുണ്ട്. നേരത്തെ ബംഗളൂരു എഫ്സിയിൽ ഉണ്ടായിരുന്ന ലാറ ശർമയെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.പക്ഷേ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.
അവസരങ്ങൾ ലഭിക്കാത്തതുകൊണ്ടുതന്നെ ലാറ ശർമ്മ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞേക്കും. അദ്ദേഹം പഞ്ചാബ് എഫ്സിയിലേക്ക് പോകാനാണ് ശ്രമിക്കുന്നത്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഗോൾകീപ്പറെ ആവശ്യമാണ്. ഹൈദരാബാദ് എഫ്സി ഗോൾകീപ്പർ ഗുർമീത് സിങ്ങിനെ എത്തിക്കുന്നതിന്റെ തൊട്ടരികിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഈ 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ സൈനിങ്ങ് ക്ലബ്ബ് പൂർത്തിയാക്കും എന്നാണ് IFT ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹൈദരാബാദ് എഫ്സി സാമ്പത്തിക പ്രശ്നങ്ങൾ കാരണം താരങ്ങൾക്ക് സാലറി നൽകാത്തതിനാൽ ക്ലബ്ബ് വിടാനുള്ള അനുമതി ഇപ്പോഴുമുണ്ട്. അവരെ മാത്രം മറ്റുള്ള ക്ലബ്ബുകൾക്ക് സ്വന്തമാക്കാനുള്ള അനുമതിയും ലഭ്യമാണ്. അങ്ങനെയാണ് ഗുർമീതിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
അതേസമയം ലാറ ശർമ പഞ്ചാബ് എഫ്സിയെ കൂടാതെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കൂടി പരിഗണിക്കുന്നുണ്ട്.ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ്ബ് വിടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഗുർമീതിനെ ലോൺ അടിസ്ഥാനത്തിലാണ് ലോങ്ങ് ടേമിൽ ആണോ കൊണ്ടുവരുന്നത് എന്ന് വ്യക്തമല്ല.ലോങ്ങ് ടെമിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് നടത്തുക. നിലവിൽ കരൺജിത്ത് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്സ് ആശ്രയിക്കുന്നത്.