അപൂർവ്വ നേട്ടം,ഒടുവിൽ 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു, അഭിനന്ദനങ്ങൾ ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ അവരുടെ സെന്റർ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കിയിട്ടില്ല. സൂപ്പർ താരം ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മൂന്നു മാസങ്ങൾ പിന്നിട്ടു കഴിഞ്ഞു.ഇതുവരെ ഒരു വിദേശ സ്ട്രൈക്കറെ കൊണ്ടുവരാൻ കഴിയാത്തത് ക്ലബ്ബിന്റെ വലിയ പോരായ്മയായി കൊണ്ട് തന്നെയാണ് പലരും വിലയിരുത്തുന്നത്. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി.
കേരള ബ്ലാസ്റ്റേഴ്സ് പല താരങ്ങൾക്ക് വേണ്ടിയും ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ ഒന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല.ഏറ്റവും ഒടുവിൽ അവർ ശ്രമിക്കുന്നത് അർജന്റീനയുടെ യുവതാരത്തിനു വേണ്ടിയാണ്. പക്ഷേ താരവുമായി കരാറിലെത്താൻ ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.സ്ട്രൈക്കറുടെ സൈനിങ്ങ് നടക്കാത്തതിൽ ആരാധകർ വലിയ രോഷം പ്രകടിപ്പിക്കുന്നുണ്ട്.
ഇതിനോടൊപ്പം വലിയ പരിഹാസങ്ങളും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നുണ്ട്. ഒരു നമ്പർ നയൻ സ്ട്രൈക്കർ ഇല്ലാതെ 100 ദിവസം പൂർത്തിയാക്കിയ നേട്ടം കൈവരിച്ച കേരള ബ്ലാസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ എന്നാണ് ഒരു ആരാധകൻ ട്രോളായിക്കൊണ്ട് ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.അദ്ദേഹത്തിന്റെ ആ ട്വീറ്റ് ഇങ്ങനെയാണ്.
‘ഒരു ഡീകേഡിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നാഴികക്കല്ലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്. ഒരു നമ്പർ 9 ഇല്ലാതെ 100 ദിവസങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരിക്കുന്നു.ട്രാൻസ്ഫർ ജാലകം ക്ലോസ് ചെയ്യാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ നേട്ടത്തിലേക്ക് എത്താൻ കാരണക്കാരായ നിഖിലിനും സ്പോർട്ടിംഗ് ഡയറക്ടർ സ്കിൻകിസിനും അഭിനന്ദനങ്ങൾ നേരുന്നു ‘ ഇതാണ് ആരാധകൻ എഴുതിയിട്ടുള്ളത്.
അധികം വൈകാതെ തന്നെ ബ്ലാസ്റ്റേഴ്സ് സൈനിങ് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ കൂടുതൽ സൈനിങ്ങുകൾ ഒന്നും ഇനി പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.അതുകൊണ്ടുതന്നെ കേവലം ഒരു ശരാശരി ടീം എന്ന നിലയിൽ തന്നെയായിരിക്കും കേരള ബ്ലാസ്റ്റേഴ്സ് ഉണ്ടാവുക.പ്രധാനപ്പെട്ട മാറ്റങ്ങൾ ഒന്നും തന്നെ ഇത്തവണയും ടീമിനകത്ത് വരുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.