കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ സ്ട്രൈക്കർ ആരായിരിക്കും എന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മൂന്ന് മാസം പൂർത്തിയാവുകയാണ്.ട്രാൻസ്ഫർ ജാലകം അതിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു.എന്നിട്ടും ഒരു വിദേശ സ്ട്രൈക്കറെ കൊണ്ടുവരാൻ കഴിയാത്തത് ആരാധകരെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിരന്തരം റൂമറുകൾ പുറത്തേക്ക് വരുന്നതും ഒരർത്ഥത്തിൽ മടുപ്പ് ഉണ്ടാക്കുന്നതാണ്.യോവെറ്റിച്ച്,രണ്ട് അർജന്റൈൻ താരങ്ങൾ,ഒരു ജർമ്മൻ താരം എന്നിവർക്ക് വേണ്ടിയൊക്കെ ക്ലബ്ബ് പരിശ്രമിച്ചിരുന്നു.പക്ഷേ അതെല്ലാം പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. നിലവിൽ മറ്റൊരു സൗത്ത് അമേരിക്കൻ താരത്തിനു വേണ്ടിയാണ് ക്ലബ്ബ് ശ്രമിക്കുന്നത്.യുവ താരാമാണ് എന്നത് മെർഗുലാവോ നേരത്തെ പറഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സിന് ഒരു ഹൈ പ്രൊഫൈൽ താരത്തെ തന്നെയല്ലേ കിട്ടുക എന്ന് മെർഗുലാവോയോട് ബ്ലാസ്റ്റേഴ്സ് ഫാൻ ചോദിച്ചിരുന്നു. ഒരല്പം രസകരമായ രീതിയിലാണ് അദ്ദേഹം അതിനു മറുപടി നൽകിയിട്ടുള്ളത്.ഒരു ഹൈ പ്രൊഫൈൽ താരത്തെയാണോ വേണ്ടത് അതല്ല കഴിഞ്ഞ സീസണിൽ ടോപ് ഡിവിഷനിൽ ഒരുപാട് ഗോളുകൾ അടിച്ചു കൂട്ടിയ താരത്തെയാണോ വേണ്ടത്?ഒരു ഗോളുകൾ അടിച്ചുകൂട്ടിയ ഹൈ പ്രൊഫൈൽ വേണമെന്ന് പറയരുത്,ഇതാണ് മെർഗുലാവോ നൽകിയിട്ടുള്ള മറുപടി.
അതായത് ഇതിൽ നിന്നും ഒരു കാര്യം കൃത്യമായി വായിച്ചെടുക്കാൻ കഴിയും. ഒരു വലിയ പ്രൊഫൈൽ ഉള്ള സൂപ്പർതാരമൊന്നുമല്ല ഇപ്പോൾ ക്ലബ്ബിലേക്ക് വരുന്നത്.മറിച്ച് മിന്നുന്ന ഫോമിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ്. കഴിഞ്ഞ സീസണിൽ ഒരു പ്രധാനപ്പെട്ട ലീഗിൽ ഒരുപാട് ഗോളുകൾ നേടിയിട്ടുള്ള ഒരു സ്ട്രൈക്കർ തന്നെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.ആൾ ഒരു സൗത്ത് അമേരിക്കൻ യുവ താരം കൂടിയാണ്.ഇതൊക്കെയാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
അർജന്റൈൻ താരങ്ങളായ മാക്സി,ലൂസിയാനോ വിയേറ്റോ എന്നിവരുടെ പേരുകളൊക്കെ ഉയർന്നു കേട്ടിട്ടുണ്ടെങ്കിലും ആരാണ് എന്നുള്ളത് വ്യക്തമല്ല.ദിമിയുടെ വിടവ് നികത്താൻ തക്കവണ്ണമുള്ള ഒരു താരത്തെ വേണം എന്നുള്ളത് മാത്രമാണ് ആരാധകരുടെ ഇപ്പോഴത്തെ ആഗ്രഹം.