ദേ പിന്നേം..ബ്ലാസ്റ്റേഴ്സിന്റെ ആ സൂപ്പർ താരത്തെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ലെന്ന് മാർക്കസ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിട്ടു കഴിഞ്ഞു. ആരാധകർക്ക് കടുത്ത നിരാശയാണ് ഈ വിഷയത്തിലുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റർ ബോയിയെയാണ് അവർക്ക് നഷ്ടമായിരിക്കുന്നത്.സഹലിനെ കൈവിടേണ്ടിയിരുന്നില്ല എന്ന അഭിപ്രായം ആരാധകർക്കിടയിൽ നിന്ന് ഉയരുന്നുണ്ട്.
ഇതിനിടെ മാർക്കസ് മർഗുലാവോയോട് ആരാധകൻ ചില വിവരങ്ങൾ തേടിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഇന്ത്യൻ താരമായ ഹോർമിപാമിന് വല്ല ഓഫറുകളും ഉണ്ടോ?അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ എന്നതായിരുന്നു ചോദ്യം.അതിന് മാർക്കസ് മർഗുലാവോ ഉത്തരം നൽകിയിട്ടുണ്ട്. അതായത് ഹോർമിപാം കേരള ബ്ലാസ്റ്റേഴ്സ് വിട്ടാലും താൻ അത്ഭുതപ്പെടില്ല എന്നാണ് ഈ ജേണലിസ്റ്റ് പറഞ്ഞിട്ടുള്ളത്.
മറ്റു ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ ഗൗരവമായ രൂപത്തിൽ തന്നെ ശ്രമിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത നിരാശ നൽകുന്ന ഒരു കാര്യമാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട ഡിഫൻഡർ ആണ് ഹോർമിപാം. അദ്ദേഹത്തെ കൂടി കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടാൽ അത് ആരാധകർക്ക് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമായിരിക്കും.
I won't be surprised if Hormi leaves. He has genuine interest from elsewhere https://t.co/bwd5kXoe4Y
— Marcus Mergulhao (@MarcusMergulhao) July 15, 2023
22 വയസ്സ് മാത്രമുള്ള ഈ താരം 2021ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ക്ലബ്ബിനുവേണ്ടി 38 മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ വേഗത്തിൽ ഹോർമിപാമിന് സാധിച്ചിരുന്നു. അദ്ദേഹത്തെ നഷ്ടമായാൽ തീർച്ചയായും അത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരിക്കും.