കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരത്തെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിയുടെ ശ്രമം.
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി നഷ്ടങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് സംഭവിച്ചിട്ടുള്ളത്.ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്ന. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദ് തന്നെയാണ്. അദ്ദേഹത്തെ മോഹൻ ബഗാനാണ് സ്വന്തമാക്കിയിരുന്നത്. വേണ്ടത്ര സൈനിങ്ങുകൾ ക്ലബ്ബ് നടത്താത്തതിൽ ആരാധകരുടെ നിരാശ ഇപ്പോഴും മാറിയിട്ടില്ല.
ഇതിനിടെ മറ്റൊരു റിപ്പോർട്ടു കൂടി വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ ഇന്ത്യൻ കരുത്തനായ ഹോർമിപാമിനെ സ്വന്തമാക്കാൻ ബംഗളൂരു എഫ്സിക്ക് താല്പര്യമുണ്ട്.അവർ കേരള ബ്ലാസ്റ്റേഴ്സിന് സമീപിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഇവിടെ തടസ്സമായി കൊണ്ട് നിലകൊള്ളുന്നത് സാമ്പത്തികം തന്നെയാണ്.കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ട ഒരു തുക നൽകാൻ ഇതുവരെ ബംഗളൂരു തയ്യാറായിട്ടില്ല.അതുകൊണ്ടുതന്നെ നിലവിൽ ഈ ഡീലിൽ പുരോഗതി ഒന്നുമില്ല.
പക്ഷേ ഈ തുക നൽകാൻ തയ്യാറായി കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തെ കൈവിട്ടേക്കും.ഹോർമിപാം ക്ലബ്ബ് വിട്ടാൽ താൻ അത്ഭുതപ്പെടില്ല എന്ന് നേരത്തെ തന്നെ മാർക്കസ് മർഗുലാവോ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഡിഫൻഡറെ മറ്റു ക്ലബ്ബുകൾക്ക് കൈമാറാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കമാണ്. അതുതന്നെ ആരാധകരുടെ ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യമാണ്.
ഡിഫൻസിൽ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ദൗർബല്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആണ് ദൗർബല്യങ്ങൾ ഉള്ളത്. കൂടാതെ ഒരു വിദേശ സെന്റർ ബാക്കിനേയും ഒരു വിദേശ സെന്റർ ഫോർവേഡിനെയും നിലവിൽ ക്ലബ്ബിന് ആവശ്യമാണ്.ട്രാൻസ്ഫർ മാർക്കറ്റിൽ ഇനി ഒരു മാസം കൂടിയാണ് അവശേഷിക്കുന്നത്.