കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച രൂപത്തിലാണ് ഈ സീസണിൽ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ആകെ കളിച്ച 12 മത്സരങ്ങളിൽ എട്ടിലും വിജയം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്സാണ്. അതുകൊണ്ടുതന്നെ ആരാധകർ എല്ലാവരും വളരെയധികം ആവേശത്തിലാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫസ്റ്റ് ലെഗ് അവസാനിച്ചിട്ടുണ്ട്. ഇനി കലിംഗ സൂപ്പർ കപ്പ് ആണ്.അതിനുശേഷമാണ് ഐഎസ്എൽ പുനരാരംഭിക്കുക.സൂപ്പർ കപ്പിന് തുടക്കമാവുന്നത് ഇന്നാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ കാശിയും രാജസ്ഥാൻ യുണൈറ്റഡ് എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.ഗ്രൂപ്പിലെ ഫൈനൽ സ്പോട്ടിന് വേണ്ടിയുള്ള മത്സരമാണ് ഇന്ന് നടക്കുക.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്.അതുകൊണ്ടുതന്നെ ഓരോ കോമ്പറ്റീഷനുകളും വളരെയധികം പ്രതീക്ഷകളും കൂടിയാണ് ആരാധകർ നോക്കാറുള്ളത്. ഇത്തവണത്തെ മിന്നുന്ന ഫോം ഈ പ്രതീക്ഷകളെ വർധിപ്പിക്കുന്നുണ്ട്. സൂപ്പർ കപ്പിലെ കിരീട ഫേവറൈറ്റുകളിൽ ഒന്നായിക്കൊണ്ടു തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് വരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പത്താം തീയതിയാണ് നടക്കുക.ഷില്ലോങ്ങ് ലജോങ്ങാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കും എന്നത് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സൂപ്പർ കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് തങ്ങുക കൊൽക്കത്തയിലാണ്. കൊൽക്കത്തയിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നത് ഇവാൻ വുക്മനോവിച്ച് അടങ്ങുന്ന കോച്ചിംഗ് സ്റ്റാഫ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇതിന് പച്ചക്കൊടി കാണിക്കപ്പെട്ടു.അത്കൊണ്ട് തന്നെ കൊൽക്കത്തയിലാണ് ക്ലബ്ബ് തുടരുക. മികച്ച രൂപത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.