കേരള ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ വരുന്നു, പുറത്തേക്ക് പോകുന്നവരുടെയും തുടരുന്നവരുടെയും സൂചനകൾ ലഭിച്ചു.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തേക്ക് വന്നിട്ടുള്ളത്.ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നുണ്ട്.ചില താരങ്ങളെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. മറ്റു ചില താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ലക്ഷ്യം വെക്കുന്നുമുണ്ട്. അത്തരത്തിലുള്ള ചില സൂചനകൾ ഇപ്പോൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അടുത്ത സീസണിലേക്ക് അടിമുടി മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതുമായി ബന്ധപ്പെട്ട് കൊണ്ട് രണ്ട് റൂമറുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്. എഫ്സി ഗോവയുടെ മൊറോക്കൻ മുന്നേറ്റ നിര താരമായ നോഹ് സദൂയിയെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് താൽപര്യപ്പെടുന്നുണ്ട്. താരത്തിനു വേണ്ടി ശ്രമങ്ങൾ ക്ലബ്ബ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ മധ്യനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ കൂടി എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട്. മോഹൻ ബഗാന്റെ നംതേയെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെച്ചിരിക്കുന്നത്.അദ്ദേഹവുമായി ക്ലബ്ബ് ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.

നോഹയുടെ കാര്യത്തിൽ അപ്ഡേറ്റുകൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരങ്ങളായ അഡ്രിയാൻ ലൂണ,ദിമി എന്നിവരുടെ കോൺട്രാക്ടുകൾ ഈ സീസണോടുകൂടി അവസാനിക്കുകയാണ്. ഈ രണ്ടുപേരെയും നിലനിർത്താൻ ക്ലബ്ബ് താൽപര്യപ്പെടുന്നുണ്ട്.ദിമി ഒരു വർഷത്തേക്ക് കൂടി കോൺട്രാക്ട് പുതുക്കി ക്ലബ്ബിൽ തുടരും എന്നാണ് സൂചനകൾ. അതേസമയം ലൂണയെ ഈ അടുത്തകാലത്തൊന്നും കൈവിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല.

അതായത് ഒരു മൾട്ടി ഇയർ കോൺട്രാക്ട് തന്നെ അദ്ദേഹത്തിന് ലഭിക്കും. രണ്ടോ അതിലധികമോ വർഷം അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും എന്നാണ് സൂചനകൾ. ഇത് സ്ഥിതിഗതി തന്നെയാണ് മിലോസ് ഡ്രിൻസിച്ചിനും ഉള്ളത്.കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ പ്രകടനത്തിൽ സംതൃപ്തരാണ്. അതുകൊണ്ടുതന്നെ രണ്ടോ അതിലധികമോ വർഷത്തെ ഒരു കരാർ അദ്ദേഹത്തിന് ക്ലബ്ബ് നൽകാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. വലിയ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ഇല്ലെങ്കിൽ താൻ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും എന്നുള്ള കാര്യം ഈയിടെ ഡ്രിൻസിച്ച് പറഞ്ഞിരുന്നു. അതേസമയം പ്രതിരോധനിരയിലെ മറ്റൊരു വിദേശ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടുകയാണ്. ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹം ക്ലബ്ബ് വിടും.

താരത്തിന്റെ പരിക്കുകൾ കാരണം കരാർ പുതുക്കേണ്ടതില്ല എന്ന തീരുമാനം ബ്ലാസ്റ്റേഴ്സ് എടുക്കുകയായിരുന്നു. പകരം ഒരു പുതിയ സെന്റർ ബാക്കിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കും.വിദേശ താരത്തെ തന്നെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ മറ്റു വിദേശ താരങ്ങളായ സക്കായ്,ഫെഡോർ,ജസ്റ്റിൻ ഇമ്മാനുവൽ എന്നീ മൂന്ന് താരങ്ങളും ക്ലബ്ബ് വിടും.എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വ്യക്തതകൾ വരേണ്ടതുണ്ട്.

ജോഷുവ സോറ്റിരിയോ അടുത്ത സീസണൽ ക്ലബ്ബിനോടൊപ്പം ഉണ്ടാകും. അദ്ദേഹത്തെ ഒഴിവാക്കാൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല.ഇത്രയുമാണ് വിദേശ താരങ്ങളുടെ കാര്യത്തിൽ ലഭിച്ചിട്ടുള്ള സൂചനകൾ. നിലവിലെ സാഹചര്യമാണ് വിശദീകരിച്ചിട്ടുള്ളത്. ഒരുപക്ഷേ ഈ തീരുമാനങ്ങൾ ഒക്കെ മാറി മറിഞ്ഞേക്കാം.ഏതായാലും പ്രധാനപ്പെട്ട മാറ്റങ്ങൾ നടപ്പിലാക്കാൻ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം.

Adrian LunaDimitriosKerala BlastersTransfer Rumour
Comments (0)
Add Comment