കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് സൂപ്പർ താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ, വില്ലനാകുമോ ഈ പരിക്കുകൾ?
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ നിരാശയാണ് കഴിഞ്ഞ തോൽവിയോടുകൂടി മുംബൈയിൽ സംഭവിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റി എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഈ തോൽവിയിൽ ബ്ലാസ്റ്റേഴ്സിന് സ്വയം പഴിക്കാം.കാരണം വരുത്തിവെച്ച രണ്ട് അബദ്ധങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഗോളുകൾ വഴങ്ങിയത്.
ഈ തോൽവിക്ക് പുറമേ കേരള ബ്ലാസ്റ്റേഴ്സിന് ആശങ്കപ്പെടുത്തുന്ന മറ്റു ചില കാര്യങ്ങൾ കൂടി മത്സരത്തിൽ സംഭവിച്ചിട്ടുണ്ട്. മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സിന്റെ വിങ്ങ് ബാക്കായ ഐബൻ ബാ ഡോഹ്ലിങ്ങിന് പരിക്കേറ്റിരുന്നു.തുടർന്ന് താരത്തെ കളിക്കളത്തിൽ നിന്നും പിൻവലിച്ചിരുന്നു.മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ അദ്ദേഹത്തിന് പിൻവാങ്ങേണ്ടി വന്നിരുന്നു. പകരം സന്ദീപ് സിംഗ് ആയിരുന്നു കളത്തിലേക്ക് വന്നത്.
ഐബന്റെ പരിക്കിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.പരിക്ക് ഒരല്പം ഗുരുതരമാണ്.എത്രകാലം പുറത്തിരിക്കേണ്ടി വരും എന്നത് വ്യക്തമല്ല. പക്ഷേ ഈ സീസണിൽ കുറച്ചധികം സമയം ഐബൻ കളത്തിന് പുറത്തായിരിക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
🚨 | EXCL : Kerala Blasters FC defender Aiban Dohling is expected to miss out on a significant part of the season after having suffered an injury against Mumbai City FC; Midfielder Jeakson Singh also injured (extent of which is not known yet) #KBFC | #ISL | #IndianFootball pic.twitter.com/28k1uQLUbl
— 90ndstoppage (@90ndstoppage) October 9, 2023
അതായത് അടുത്ത മത്സരങ്ങളിൽ ഒന്നും തന്നെ അദ്ദേഹം തിരിച്ചെത്താൻ സാധ്യതയില്ല.സന്ദീപ് സിങ്ങിനെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് ആശ്രയിക്കുക. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പ്രധാനപ്പെട്ട താരമായ ജീക്സൺ സിങ്ങും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഇന്ത്യയുടെ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ജീക്സൺ.മെർഡേക്ക കപ്പിലാണ് ഇന്ത്യ കളിക്കുന്നത്.എന്നാൽ പരിക്കു മൂലം ഈ സൂപ്പർതാരത്തിന് ആ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.
🚨🥇Jeakson Singh likely to miss out of the Merdeka Cup due to an injury ❌ @90ndstoppage #KBFC pic.twitter.com/qZcr3pMTMA
— KBFC XTRA (@kbfcxtra) October 9, 2023
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളിൽ പങ്കെടുക്കാൻ ജീക്സണ് സാധിക്കുമോ എന്ന കാര്യത്തിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ രണ്ട് താരങ്ങളുടെയും പരിക്ക് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വല്ലാതെ അലട്ടുന്ന കാര്യമാണ്. പകരക്കാരായി വരുന്ന താരങ്ങൾ ഇവരുടെ അഭാവം നികത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.