കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിന്റെ പരിക്ക് ഗുരുതരം,ഈ സീസണിൽ ഇനി കളിക്കില്ലേ?
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാംഘട്ട മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ഫിനിഷ് ചെയ്തിട്ടുള്ളത്.ഇനി ഫെബ്രുവരി രണ്ടാം തീയതിയാണ് അടുത്ത മത്സരം ബ്ലാസ്റ്റേഴ്സ് കളിക്കുക.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ആശങ്കപ്പെടുത്തുന്ന വാർത്ത പുറത്തേക്കു വന്നിട്ടുണ്ട്. അതായത് കഴിഞ്ഞ കലിംഗ സൂപ്പർ കപ്പിൽ നടന്ന നോർത്തീസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ നിർണായക താരമായ ക്വാമെ പെപ്രക്ക് പരിക്കേറ്റിരുന്നു. ആ പരിക്ക് ഒരല്പം ഗുരുതരമാണ് എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഷൈജുവാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുള്ളത്.
അതായത് ടെണ്ടൻ ഇഞ്ചുറിയാണ് പെപ്രക്ക് പിടിപ്പെട്ടിട്ടുള്ളത്.ആ മത്സരത്തിനുശേഷം ഇതുവരെ ഒരു ട്രെയിനിങ് സെഷനിൽ പോലും ഈ താരം പങ്കെടുത്തിട്ടില്ല. പരിക്ക് കാരണം അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. നിലവിൽ MRI സ്കാനിങ്ങിന് വേണ്ടി കാത്തിരിക്കുകയാണ്.അതിനുശേഷമാണ് പരിക്കിന്റെ ആഴം വ്യക്തമാവുക.
അതായത് പരിക്ക് ഗുരുതരമാണെങ്കിൽ ഈ സീസൺ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.പെപ്രയെ കൂടി നഷ്ടപ്പെട്ടു കഴിഞ്ഞാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരിക്കും. ഓൾറെഡി അഡ്രിയാൻ ലൂണയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്.പെപ്രയാവട്ടെ ഫോമിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണ് ഇത്.ഏതായാലും അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാവില്ല എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി രണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഒഡീഷയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അതിനുശേഷം ഫെബ്രുവരി 12ആം തീയതിയാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിലേക്ക് ഇറങ്ങുക. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.