എന്ത് വിധിയിത്? വെള്ളത്തിലായത് കേരള ബ്ലാസ്റ്റേഴ്സിന്റെ 5 കോടിയോളം രൂപ.

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിന് മോശമല്ലാത്ത രീതിയിൽ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന് ഉള്ളത്. അവസാന മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.

ആ മത്സരത്തിൽ തോൽവി വഴങ്ങി എന്നതിനേക്കാൾ ഉപരി കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ തിരിച്ചടിയായത് പ്രതിരോധനിരയിലെ സൂപ്പർതാരം ഐബൻബാ ഡോഹ്ലിങ്ങിന്റെ പരിക്കാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അദ്ദേഹത്തിന് കളം വിടേണ്ടി വന്നിരുന്നു.മാത്രമല്ല ഇനി ഈ സീസണിൽ തനിക്ക് കളിക്കാനാവില്ല എന്നുള്ള കാര്യം ഐബനും ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും സ്ഥിരീകരിച്ചിരുന്നു.അത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

ഈ ട്രാൻസ്ഫർ വിന്റോയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഐബനെ സ്വന്തമാക്കിയത്. അതും വലിയൊരു തുക അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 1.50 കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. എന്നാൽ താരം ഇനി കളിക്കില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്.

എന്നാൽ ഈ സീസണിൽ പരിക്ക് വില്ലനാവുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. കാരണം കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ആദ്യം എത്തിച്ച താരം ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ ജോഷുവ സോറ്റിരിയോയാണ്. ബ്ലാസ്റ്റേഴ്സിനോടൊപ്പം ട്രെയിനിങ് ആരംഭിച്ച ഉടനെ അദ്ദേഹം പരിക്കേറ്റു പുറത്താക്കുകയായിരുന്നു. അടുത്ത വർഷം മാത്രമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്തുക. അദ്ദേഹത്തിന് വേണ്ടി ഏകദേശം മൂന്നരക്കോടി രൂപയോളമാണ് കേരള ബ്ലാസ്റ്റേഴ്സ് ചെലവഴിച്ചിട്ടുള്ളത്.

അതായത് ഈ രണ്ടു താരങ്ങൾക്കും വേണ്ടി ആകെ അഞ്ച് കോടിയോളം രൂപ കേരള ബ്ലാസ്റ്റേഴ്സ് ചെലവഴിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും പുറത്തായതോടുകൂടി ആ തുക വെള്ളത്തിലായി എന്ന് തന്നെ പറയേണ്ടിവരും. എന്നിരുന്നാലും മികച്ച ബാക്കപ്പ് താരങ്ങളെ അവകാശപ്പെടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്. ആ താരങ്ങൾ മികച്ച പ്രകടനം നടത്തി ഇവരുടെ അഭാവം നികത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

InjuryISLKerala Blasters
Comments (0)
Add Comment