കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന് ലിഗ്മെന്റിന് പ്രശ്നങ്ങൾ,പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടത് നാല് ആഴ്ച്ചകൾ.
കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.ഇത് സ്കോറിന് തന്നെയായിരുന്നു അതിനു തൊട്ടുമുന്നയുള്ള മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നത്.ഒഡീഷക്കെതിരെയുള്ള മത്സരത്തിലെ വിജയം കൊച്ചിയിൽ വെച്ചായിരുന്നുവെങ്കിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിലെ വിജയം കൊൽക്കത്തയിൽ വെച്ചുകൊണ്ടായിരുന്നു.ഏഴു മത്സരങ്ങൾക്ക് ശേഷം ആദ്യമായി കൊണ്ടാണ് എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.
എന്നാൽ ഒഡീഷക്കെതിരെയുള്ള മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചടി ഏറ്റിരുന്നു.അതായത് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ താരമായ ഫ്രഡി മത്സരത്തിന്റെ 58ആം മിനിട്ടിലായിരുന്നു കളത്തിലേക്ക് സബ്സ്റ്റിറ്റ്യൂട്ട് റോളിൽ വന്നിരുന്നത്.പക്ഷേ മത്സരത്തിന്റെ 81ആം മിനിറ്റിൽ തന്നെ അദ്ദേഹത്തിന് കയറേണ്ടി വരികയായിരുന്നു.
പരിക്കായിരുന്നു പ്രശ്നക്കാരൻ.തുടർന്ന് കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം കളിച്ചിരുന്നില്ല.ഇപ്പോൾ അദ്ദേഹത്തിന്റെ പരിക്കിലെ കൂടുതൽ വിവരങ്ങൾ വന്നു കഴിഞ്ഞു.താരത്തിന്റെ കാലിന്റെ ലിഗ്മെന്റിനാണ് പരിക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.ഈ പരിക്കിൽ നിന്ന് മുക്തനാവാൻ ഇപ്പോൾ ആവശ്യമായി വരുന്നത് 4 ആഴ്ചകളാണ്.കഴിഞ്ഞ ഒക്ടോബർ 27ആം തീയതിയായിരുന്നു അദ്ദേഹത്തിന് പരിക്കേറ്റത്. പരിക്കേറ്റത് മുതൽ നാലാഴ്ചകളാണ് അദ്ദേഹത്തിന് ആവശ്യമായി വരുന്നത്.
🚨🌖| Freddy Lallawmawma needs at least 4 weeks to recover. He is doubtful for the next match.
— Blasters Zone (@BlastersZone) November 9, 2023
@Anas_2601 #KeralaBlasters #KBFC pic.twitter.com/PAMQRN77zZ
അതായത് ഈ മാസം അവസാനം ആകുമ്പോഴേക്കും അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ അടുത്ത മത്സരം നടക്കുന്നത് 25ആം തീയതിയാണ്.ആ മത്സരത്തിൽ അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.ഹൈദരാബാദ് ആണ് ആ മത്സരത്തിൽ ക്ലബ്ബിന്റെ എതിരാളികൾ.ആ മത്സരത്തിൽ ഫ്രഡിയുടെ ഉണ്ടാവാനുള്ള സാധ്യതകൾ കുറവ് തന്നെയാണ്.
🚨🥇Freddy Lallawmawma's ankle ligament stretched & needs atleast 4weeks to recover. He is doubtful for the match against Hyderabad FC @Anas_2601 #KBFC pic.twitter.com/vzqOCOACzS
— KBFC XTRA (@kbfcxtra) November 9, 2023
അതിനുശേഷം ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്.29ആം തീയതിയാണ് ആ മത്സരം നടക്കുക. ആ മത്സരത്തിൽ ഫ്രഡി തിരിച്ചെത്താനുള്ള സാധ്യതകൾ തന്നെയാണ് ഇവിടെ കാണുന്നത്. പരിക്ക് വലിയ വെല്ലുവിളിയാണ് ഈ സീസണിൽ ക്ലബ്ബിനെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.ജോഷുവ സോറ്റിരിയോ,ഐബൻബാ ഡോഹ്ലിങ്,ജീക്സൺ സിംഗ്,ലെസ്ക്കോവിച്ച് എന്നിവരുടെ അഭാവത്തിലാണ് ഇപ്പോൾക്ലബ്ബ് കളിച്ചുകൊണ്ടിരിക്കുന്നത്.