കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയല്ല,ഇത് ഇഞ്ചുറി എഫ്സി,ഇതുവരെ പരിക്കേറ്റത് 12 താരങ്ങൾക്ക്, ഇനി എന്ത് ചെയ്യും?
ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കുന്നുണ്ട്.12 മത്സരങ്ങൾ കളിച്ചപ്പോൾ എട്ടിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തോൽവികൾ മാത്രമാണ് ലീഗിൽ ഇതുവരെ വഴങ്ങിയിട്ടുള്ളത്.ലീഗിൽ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്.കരുത്തരായ മോഹൻ ബഗാൻ,മുംബൈ സിറ്റി എന്നിവരെയൊക്കെ പരാജയപ്പെടുത്താനും ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ഈ പ്രകടനത്തിന്റെയും വിജയങ്ങളുടെയും മാറ്റ് വർദ്ധിക്കുന്നത് മറ്റൊരു കാര്യം പരിഗണിക്കുമ്പോഴാണ്. അതായത് പരിക്കുകൾ എന്ന കടുത്ത പ്രതിസന്ധികൾക്കിടയിലാണ് കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനവും വിജയങ്ങളും സ്വന്തമാക്കിയിട്ടുള്ളത്.ഈ സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പരിക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് വലിയ വില്ലനാണ്.12 താരങ്ങൾക്ക് ഈ സീസണിൽ പരിക്കുകൾ പിടിപെട്ടു എന്നത് തീർത്തും ഞെട്ടിക്കുന്ന ഒരു കാര്യം തന്നെയാണ്.
കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് കൊണ്ടുവന്ന ജോഷുവ സോറ്റിരിയോക്കാണ് ആദ്യം ഗുരുതരമായി പരിക്കേറ്റത്.ഈ സീസണിൽ ഒരു മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള അരങ്ങേറ്റം എന്നുണ്ടാകും എന്നത് പറയാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. മുന്നേറ്റ നിര ഇഷാൻ പണ്ഡിതക്ക് സീസണിന്റെ തുടക്കത്തിൽ പരിക്കേറ്റുന്നു. പക്ഷേ അദ്ദേഹം പിന്നീട് റിക്കവറായി. അതുപോലെതന്നെ ദിമിത്രിയോസിനെയും പരിക്ക് വലിച്ചിരുന്നു.എന്നാൽ അദ്ദേഹവും റിക്കവർ ആയി.
ഇവരെ കൂടാതെ സൗരവ് മണ്ഡൽ,ബ്രയിസ് മിറാണ്ട എന്നിവരൊക്കെ പരിക്കിന്റെ പിടിയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് റിക്കവർ ആവുകയായിരുന്നു. പ്രതിരോധനിരയിലെ നിർണായക സാന്നിധ്യം മാർക്കോ ലെസ്ക്കോവിച്ചിന് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് ചില മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു.ഐബന് പരിക്കേൽക്കുകയും ഈ സീസൺ നഷ്ടമാവുകയും ചെയ്തു.ജീക്സൺ സിംഗ് ഒരുപാട് കാലമായി പരിക്കു മൂലം പുറത്താണ്.ഫ്രഡിയുടെ പരിക്കും ഇതുവരെ മാറിയിട്ടില്ല. ഏറ്റവും തിരിച്ചടി ഏൽപ്പിച്ച പരിക്ക് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടേത് തന്നെയാണ്.
ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാനാവില്ല.അത്പോലെ തന്നെ വിബിനും പരിക്കിൽ നിന്നും മുക്തനായിട്ടില്ല. വരുന്ന മത്സരവും അദ്ദേഹത്തിന് നഷ്ടമാകും. ഈ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി കൊണ്ട് എത്തിയിട്ടുള്ളത് പെപ്രയാണ്.ഈ സീസണിന്റെ വലിയൊരു ഭാഗം അദ്ദേഹത്തെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ.ചുരുക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇപ്പോൾ ഇഞ്ചുറി എഫ്സിയായി മാറിയിട്ടുണ്ട്. ഇനി എങ്ങനെ മുന്നോട്ടു പോകും എന്ന ആശങ്കയിലാണ് ഇപ്പോൾ ക്ലബ്ബും ആരാധകരും ഉള്ളത്.