ഒടുവിൽ ലൂണയുടെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റ വിവരം നേരത്തെ തന്നെപുറത്ത് വന്നിരുന്നു. ട്രെയിനിങ്ങിനിടയാണ് ലൂണക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായത്. തുടർന്ന് താരം കാൽമുട്ടിന് സർജറി ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന് മൂന്നുമാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നത് മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ സ്ഥിരീകരണങ്ങളും നൽകിയിരുന്നില്ല. ഒടുവിൽ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയിരിക്കുന്നു.ലൂണക്ക് പരിക്കേറ്റുവെന്നും അദ്ദേഹം സർജറി പൂർത്തിയാക്കി എന്നുമാണ് ഒഫീഷ്യലായി കൊണ്ട് ക്ലബ്ബ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലബ്ബിന്റെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

അഡ്രിയാൻ ലൂണയുടെ പരിക്കിന്റെ കാര്യത്തിലുള്ള അപ്ഡേറ്റ്,അദ്ദേഹം കാൽമുട്ടിന് ഏറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായി കൊണ്ട് സർജറി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.ആർത്രോസ്ക്കോപ്പിക്ക് സർജറിയാണ് നടത്തിയിട്ടുള്ളത്.ലൂണ ഇപ്പോൾ വിശ്രമത്തിലാണ് ഉള്ളത്. ഇനി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രോസസിലേക്ക് കടക്കും.

മെഡിക്കൽ വിദഗ്ധരുമായി ചേർന്നുകൊണ്ട്, കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കൽ സ്റ്റാഫ് അഡ്രിയാൻ ലൂണയുടെ പരിക്ക് സസൂക്ഷ്മം നിരീക്ഷിക്കും. തടസ്സങ്ങൾ ഒന്നും കൂടാതെ അദ്ദേഹത്തിന്റെ റിഹാബിലിറ്റേഷൻ ഉറപ്പാക്കുകയും ചെയ്യും.കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലെ പ്രധാനപ്പെട്ട അംഗമാണ് ലൂണ.അദ്ദേഹം ഇത്രയും പെട്ടെന്ന് പരിക്കിൽ നിന്ന് മുക്തനായി തിരിച്ചു വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ടീമിനെ നയിക്കാൻ വേണ്ടി ഉടൻ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേറ്റ്മെന്റ്.

ലൂണ എത്രകാലം പുറത്തിറക്കേണ്ടി വരും എന്നത് ഇവർ വ്യക്തമാക്കിയിട്ടില്ല.ഈ സീസണിൽ ഇനി താരം കളിക്കുമോ അതോ സീസൺ നഷ്ടമാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷേ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇനി ഈ സീസണിൽ ലൂണ കളിക്കാൻ സാധ്യതയില്ല എന്നാണ്.

Adrian LunaKerala Blasters
Comments (0)
Add Comment