കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പരിക്ക് ഭീഷണിയിൽ,താരം കളം വിട്ടത് സ്ട്രച്ചറിലെന്ന് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയത്.സെർജിയോ ലൊബേറോയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത് ഇത് ആദ്യമായി കൊണ്ടാണ്. ഒരു കിടിലൻ തിരിച്ചു വരവായിരുന്നു ബ്ലാസ്റ്റേഴ്സ് യഥാർത്ഥത്തിൽ നടത്തിയിരുന്നത്.

പല സുപ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയം നേടിയത് എന്നതുകൂടി എടുത്തു പറയേണ്ടതാണ്.പരിക്കുകൾ ഈ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ബ്ലാസ്റ്റേഴ്സിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.ജോഷുവ സോറ്റിരിയോയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യമായി നഷ്ടമായത്.ഐബൻ ഇനി ഈ സീസണിൽ കളിക്കില്ല. സർജറി ആവശ്യമായി വരുന്നതിനാൽ ജീക്സണും ഒരുപാട് കാലം പുറത്തിരിക്കേണ്ടി വരും. ഡിഫൻഡർ മാർക്കോ ലെസ്ക്കോവിച്ച് ഇതുവരെ ഈ സീസണിൽ കളിച്ചിട്ടുമില്ല.

ഇത്രയധികം പരിക്കിന്റെ വെല്ലുവിളികൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ അലട്ടുന്നുണ്ട്. ഇതിനൊക്കെ പുറമേ മറ്റൊരു പരിക്ക് ഭീഷണിയിൽ കൂടിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോകുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരതാരമായ ഫ്രഡിക്ക് ഇപ്പോൾ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു അദ്ദേഹം പകരക്കാരനായി എത്തിയത്.എന്നാൽ കേവലം 12 മിനിറ്റ് മാത്രമാണ് അദ്ദേഹത്തിന് കളിക്കളത്തിൽ തുടരാൻ കഴിഞ്ഞത്.

പിന്നീട് അദ്ദേഹത്തെ പിൻവലിച്ചുകൊണ്ട് ഇഷാൻ പണ്ഡിതയെ പരിശീലകൻ കൊണ്ടുവരികയായിരുന്നു. പരിക്ക് തന്നെയാണ് കാരണം.അദ്ദേഹത്തിന് ഒരു നോക്ക് ഏൽക്കുകയായിരുന്നു. അദ്ദേഹം മത്സരശേഷം സ്ട്രച്ചറിന്റെ സഹായത്തോടെയാണ് കളിക്കളം വിട്ടത് എന്നുള്ള കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.പരിക്കിന്റെ ആഴം എത്രയുണ്ടെന്ന് വ്യക്തമല്ല. നിസ്സാരമായ പരിക്ക് മാത്രമായിരിക്കണെ എന്നതാണ് ആരാധകർ പ്രാർത്ഥിക്കുന്നത്.

ബാക്കപ്പ് ഓപ്ഷനുകളെ പോലും നഷ്ടമാകുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.ഈസ്റ്റ് ബംഗാളിനെയാണ് ഇനി അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുക.വിജയം തുടരുക എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. നവംബർ നാലാം തീയതിയാണ് ഈ മത്സരം നടക്കുക.

Freddy LallawmawmaInjuryKerala Blasters
Comments (0)
Add Comment