അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായി,ഇസാക്കിനെ കുറിച്ചുള്ള വെളിപ്പെടുത്തൽ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങളെ സ്വന്തമാക്കിയിരുന്നു.ഒരു വലിയ അഴിച്ചു പണി തന്നെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു.ഒരുപാട് താരങ്ങളെ ക്ലബ് ഒഴിവാക്കിയിരുന്നു.അതിനെല്ലാം പകരക്കാരെ എത്തിക്കുകയും ചെയ്തു. തിരക്ക് പിടിച്ച ഒരു സമ്മർ ട്രാൻസ്ഫർ ജാലകം തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്.

കഴിഞ്ഞ സമ്മറിൽ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ ഒരു നീക്കത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ്യ എഫ്സിയുടെ താരമായിരുന്ന ഇസാക്ക് വൻമൽസാവ്മക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.എല്ലാം നല്ല നിലയിലായിരുന്നു പോയിരുന്നത്. അദ്ദേഹത്തെ സ്വന്തമാക്കുന്നതിന്റെ തൊട്ടരികിൽ എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.പക്ഷേ താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

അവസാന നിമിഷം അത് പരാജയപ്പെടുകയായിരുന്നു.IFTWC യിലെ ഒരു ജേണലിസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പിന്നീട് ഈ താരം പഞ്ചാബ് എഫ്സിയിലേക്ക് പോവുകയായിരുന്നു. ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ഇദ്ദേഹത്തെ പിന്നീട് പഞ്ചാബ് സ്വന്തമാക്കിയത്.സെൻട്രൽ മിഡ്ഫീൽഡർ പൊസിഷനിലാണ് ഈ താരം കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് കളിച്ചു പരിചയമുള്ള താരം എന്ന നിലക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തരത്തിൽ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നത്.

പൂനെ സിറ്റി,ചെന്നൈയിൻ എഫ്സി,ജംഷെഡ്പൂർ എന്നിവർക്ക് വേണ്ടിയൊക്കെ മുൻപ് അദ്ദേഹം കളിച്ചിട്ടുണ്ട്.ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ഇദ്ദേഹം. അതേസമയം മധ്യനിരയിലേക്ക് കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് ഫ്രഡി ലല്ലാമാവയെ സ്വന്തമാക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായ സമയത്തെല്ലാം രക്ഷകരായത് അക്കാദമിയിലൂടെ വളർന്നുവന്ന താരങ്ങളാണ്.

വിബിൻ മോഹനനും അസ്ഹറുമൊക്കെ മികച്ച പ്രകടനം കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയിരുന്നു. ഏതായാലും മറ്റൊരു അഴിച്ചു പണിക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലും സുപ്രധാനമാറ്റങ്ങൾ ബ്ലാസ്റ്റേഴ്സ് വരുത്തും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Kerala BlastersTransfer News
Comments (0)
Add Comment