നല്ല സൈനിങ്ങുകൾ ലഭിക്കാത്തതിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കടുത്ത അമർഷമുള്ള ഒരു സമയമാണിത്. പ്രത്യേകിച്ച് ഒരുപാട് മികച്ച താരങ്ങൾ ക്ലബ്ബ് വിട്ട് പോകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒരുപാട് ട്രാൻസ്ഫർ ഊഹാപോഹങ്ങൾ പുറത്തേക്ക് വന്നിരുന്നുവെങ്കിലും അതൊന്നും തന്നെ ഫലപ്രദമായിരുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ താൽപര്യപ്പെടുന്ന ഒരു താരമാണ് ഇഷാൻ പണ്ഡിത. 25 വയസ്സുള്ള ഈ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചുകൊണ്ട് ഫ്രീയായിട്ടുണ്ട്.ഇന്ത്യൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ വേണ്ടി ചെന്നൈയിൻ എഫ് സി ശ്രമങ്ങൾ നടത്തിയിരുന്നു.
🥉💣 Kerala Blasters are in advance talks with Ishan Pandita 🇮🇳 @IFTnewsmedia #KBFC pic.twitter.com/Efkq11u6YO
— KBFC XTRA (@kbfcxtra) July 10, 2023
പക്ഷേ അവരെ ഇപ്പോൾ പിൻവാങ്ങിയിട്ടുണ്ട്. അവരുടെ പരിശീലകനായ ഓവൻ കോയലിന് താരത്തിൽ താല്പര്യമില്ല. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ടു വന്നിട്ടുണ്ട്.താരവുമായി ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.IFT ന്യൂസ് മീഡിയയാണ് ഈ വാർത്തയുടെ ഉറവിടം.
ജംഷഡ്പൂർ എഫ്സിക്ക് പുറമെ ഗോവക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. തന്റെ കരിയറിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ കളിച്ച 41 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്. ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ആറു മത്സരങ്ങൾ കളിച്ച ഇഷാൻ ഒരു ഗോൾ നേടിയിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ട്രാൻസ്ഫർ സാധ്യതയുള്ളത് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയാണ്.