കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചോ? ഇനിയെത്ര പോയിന്റ് വേണം? ഷീൽഡ് സാധ്യത ഇപ്പോഴും!
സൂപ്പർ കപ്പിന് ശേഷം വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുറത്തെടുക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ഇന്ന് ഐഎസ്എല്ലിൽ നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മോഹൻ ബഗാനാണ്. ഇന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല.എന്നാൽ പ്ലേ ഓഫ്ന്റെ അരികിൽ എത്തിക്കഴിഞ്ഞു. അതായത് നാലോ അതിലധികമോ പോയിന്റുകൾ നേടി കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിക്കും.ഇന്നത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഏറെക്കുറെ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കും.
ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്. അതായത് കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഷീൽഡ് സാധ്യത അവശേഷിക്കുന്നുണ്ട്.അതിന് സംഭവിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് പരിശോധിക്കാം. അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലെണ്ണത്തിലും പരാജയപ്പെട്ടത് വലിയ തിരിച്ചടിയാണ്.ഇനി ക്ലബ്ബ് ചെയ്യേണ്ട കാര്യം എല്ലാ മത്സരങ്ങളിലും വിജയിക്കുക എന്നുള്ളതാണ്. ഏതെങ്കിലും ഒരു മത്സരത്തിൽ സമനില വഴങ്ങുകയോ പരാജയപ്പെടുകയോ ചെയ്താൽ ഷീൽഡ് സാധ്യത ഇല്ലാതാവും.
ബ്ലാസ്റ്റേഴ്സ് എല്ലാ മത്സരങ്ങളിലും വിജയിക്കണം, അതിനുശേഷം മുംബൈ 4 പോയിന്റിലധികം ഡ്രോപ്പ് ചെയ്യണം. അതുപോലെതന്നെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനോട് തോൽക്കുന്നതിന് പുറമേ നാല് പോയിന്റിൽ അധികം ഡ്രോപ്പ് ചെയ്യണം. ഒഡിഷയും 4 പോയിന്റിൽ അധികം ഡ്രോപ്പ് ചെയ്യണം.ഗോവ ഏതെങ്കിലും ഒരു മത്സരത്തിൽ പോയിന്റ് നഷ്ടപ്പെടുത്തണം.
ഇങ്ങനെയൊക്കെ സംഭവിച്ചാൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടാൻ സാധിക്കുകയുള്ളൂ.പക്ഷേ ഇത് വിദൂര സാധ്യതയാണ്.ബ്ലാസ്റ്റേഴ്സിന് ഷീൽഡ് നേടുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ് എന്നതാണ് യാഥാർത്ഥ്യം.ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ച് കരുത്ത് കാട്ടുക എന്നതാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്.