കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷം ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായത് എങ്ങനെയാണ് എന്നത് ആരാധകർ മറക്കാത്ത ഒന്നാണ്. ബംഗളൂരു എഫ്സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരത്തിൽ അവർ ഒരു വിവാദ ഗോൾ നേടുകയും അതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുകയുമായിരുന്നു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ നിർദ്ദേശപ്രകാരമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളിക്കളം വിട്ടുകൊണ്ട് മത്സരം ബഹിഷ്കരിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ കടുത്ത ശിക്ഷകൾ ബ്ലാസ്റ്റേഴ്സിനും പരിശീലകനും ലഭിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി ആറു കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിന് പിഴയായി കൊണ്ട് ചുമത്തിയത്. പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക് ചുമത്തി.ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപ്പീലും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് പിഴ അടക്കേണ്ടതുണ്ട് എന്നത് CAS വിധിക്കുകയായിരുന്നു.
അതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ചിൽ നിന്നും പിഴയുടെ 25 ശതമാനം അഥവാ ഒരു കോടി രൂപ വാങ്ങി എന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയർത്തിയിട്ടുള്ളത്.
എന്നാൽ ചില ആരാധകർ ഇതിന്റെ മറുവശം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് അന്താരാഷ്ട്ര കായിക കോടതിയിൽ അപ്പീൽ നൽകിയ സമയത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഇവാനിൽ ഒരു കോടി രൂപ വാങ്ങിയതായി കോടതിയെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനൊപ്പം നിൽക്കുന്നില്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ തീരുമാനമല്ല കളിക്കളത്തിൽ നടപ്പാക്കിയത്, പരിശീലകനോട് യോജിക്കാത്തതുകൊണ്ടാണ് ഈ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത് എന്നത് വരുത്തിതീർക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് മനപ്പൂർവ്വം ഇവാനിൽ നിന്നും പിഴ ചുമത്തിയ കാര്യം അറിയിക്കുകയായിരുന്നു എന്നാണ് പലരും കണ്ടെത്തിയിട്ടുള്ളത്. അതായത് യഥാർത്ഥത്തിൽ ഇവാനിൽ നിന്നും പിഴ ചുമത്തിയിട്ടുണ്ടായിരിക്കില്ല,മറിച്ച് ശിക്ഷയിൽ ഇളവ് ലഭിക്കാൻ വേണ്ടി അങ്ങനെ ധരിപ്പിച്ചതായിരിക്കാം എന്ന നിഗമനം ആരാധകർക്കിടയിൽ ഉണ്ട്.
ഇനി മറ്റൊരു വിലയിരുത്തൽ കൂടിയുണ്ട്,ഇവാൻ വുക്മനോവിച്ച് സ്വമേധയാ ഒരു കോടി രൂപ നൽകാൻ തയ്യാറായതാവാം. കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിൽ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടില്ല. അങ്ങനെയാണെങ്കിൽ കഴിഞ്ഞ സീസണിൽ അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരുമായിരുന്നില്ല. ഇതൊക്കെയാണ് ആരാധകരുടെ കണ്ടെത്തിൽ. ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകന് ചുമർത്തിയിട്ടുണ്ടാവില്ല, മറിച്ച് അങ്ങനെ ധരിപ്പിക്കുന്നത്, ഇനി അതല്ല എങ്കിൽ ഈ പിഴയിലേക്ക് ഒരു കോടി രൂപ വുക്മനോവിച്ച് നൽകിയതാവാം എന്നൊക്കെയാണ് റിപ്പോർട്ടുകൾ.
ഏതായാലും അതിനൊന്നും ഇനി കൂടുതൽ പ്രസക്തിയില്ല.വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞു കഴിഞ്ഞു. പുതിയ ഒരു പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങൾ ക്ലബ്ബ് തുടരുകയാണ്.