കരുതിയതിലും വൈകി ഇവാൻ വുകുമനോവിച്ച്, എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൊച്ചിയിലെത്താൻ വൈകുന്നത്?
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരം കളിക്കുക.ഓഗസ്റ്റ് പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ആ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ക്ലബ്ബ് കൊച്ചിയിൽ നടത്തുന്നത്.
ഭൂരിഭാഗം താരങ്ങളും ഇപ്പോൾ ടീമിനൊപ്പം എത്തിയിട്ടുണ്ട്. മാർക്കോ ലെസ്കോവിച്ച് ഇന്നലെ കൊച്ചിയിൽ എത്തി. ഇരുപത്തിയൊന്നാം തീയതി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ച് കൊച്ചിയിലെത്തും എന്നായിരുന്നു പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നത്.പക്ഷേ കരുതിയ ആ ദിവസത്തിന് ഇവാൻ എത്തിയിട്ടില്ല.
എന്തുകൊണ്ടാണ് പരിശീലകൻ വൈകുന്നത് എന്നത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെങ്കിലും ഉത്തരങ്ങൾ റിപ്പോർട്ടുകളായി പുറത്തേക്ക് വരുന്നുണ്ട്. വിസ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവാൻ എത്തുന്നത്. വർക്ക് പെർമിറ്റിംഗ് വിസ ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നു. പക്ഷേ അതിപ്പോൾ ശരിയായിട്ടുണ്ടെന്നും ഉടൻ തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള തന്റെ മൂന്നാമത്തെ സീസണിനാണ് ഇവാൻ ഒരുങ്ങുന്നത്. ആദ്യ സീസണിൽ ടീമിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിക്കാൻ ഇവാന് സാധിച്ചിരുന്നു.കഴിഞ്ഞ സീസണിൽ നിരാശയായിരുന്നു ഫലം.മാത്രമല്ല ഇപ്പോൾ അദ്ദേഹത്തിന് വിലക്കുമുണ്ട്.